HOME
DETAILS

ഹരിത കേരളം പദ്ധതി: കോവിലകം ചിറയില്‍ പാഴായത് ലക്ഷങ്ങള്‍

  
backup
July 11 2018 | 21:07 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95


നീലേശ്വരം: ഹരിത കേരളം പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി സ്വകാര്യ സ്വത്തായ കോവിലകം ചിറയില്‍ നഗരസഭ കളഞ്ഞത് ലക്ഷങ്ങള്‍. നീലേശ്വരം രാജവംശത്തിന്റെ അധീനതയിലുള്ളതാണ് കോവിലകം ചിറ. ജില്ലയിലെ തന്നെ ഏറ്റവും വലിയ ജലാശയങ്ങളിലൊന്നായ കോവിലകം ചിറ നവീകരിച്ച് മികച്ച നീന്തല്‍ പരിശീലനകേന്ദ്രവും കുട്ടികളുടെ പാര്‍ക്കും വികസിപ്പിക്കാനുള്ള നിര്‍ദേശം ജി. സുധാകരന്‍ കായികവകുപ്പു മന്ത്രിയായിരുന്നപ്പോള്‍ മുന്നോട്ടു വച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ നന്നാക്കാനായി ഉപയോഗിക്കാനാവില്ലെന്നും അതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ചിറ സര്‍ക്കാറിലേക്കു വിട്ടു കൊടുക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൂരംകുളിക്കും മറ്റു ക്ഷേത്രാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ചിറ സര്‍ക്കാറിനു വിട്ടു കൊടുക്കാനാവില്ലെന്നു രാജവംശം മറുപടിയും കൊടുത്തു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനായി കോവിലകം ചിറ തിരഞ്ഞെടുത്തത്.
പദ്ധതി ചിറയില്‍ നടപ്പാക്കുന്നതിനെതിരേ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ പദ്ധതി നടത്തുകയായിരുന്നു. കോവിലകം ചിറയിലെ കുളവാഴകള്‍ നീക്കം ചെയ്യലായിരുന്നു ഇതിന്റെ ആദ്യപടി. അന്നത്തെ കലക്ടര്‍ കെ. ജീവന്‍ ബാബു, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, തുടങ്ങിയവരൊക്കെ അണിനിരന്ന ഹരിത കേരള ഉദ്ഘാടന ചടങ്ങും ഗംഭീരമായി നടത്തി. കുളവാഴകള്‍ ശാസ്ത്രീയമായി നീക്കം ചെയ്യണമെന്ന് പഴയ തലമുറ പറഞ്ഞെങ്കിലും ജെ.സി.ബി ഉപയോഗിച്ച് കുളവാഴകള്‍ നീക്കം ചെയ്യുകയായിരുന്നു. നഗരസഭയുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് ഹരിത കേരളം പദ്ധതി നടത്തിയത്. അതിനുശേഷം യാതൊരു തുടര്‍ പദ്ധതിയും കോവിലകം ചിറ നന്നാക്കാന്‍ നഗരസഭ ആവിഷ്‌കരിച്ചില്ല. ഇതോടെ കുളവാളകള്‍ വീണ്ടും കുളത്തില്‍ മുഴുവന്‍ നിറഞ്ഞു. നഗരസഭയുടെ ലക്ഷങ്ങള്‍ പാഴാവുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago