HOME
DETAILS
MAL
ക്വട്ടേഷന്‍ കേസിലെ പ്രതിക്കെതിരേ കാപ്പ ചുമത്തി
backup
April 25 2017 | 19:04 PM
കോട്ടയം: ക്വട്ടേഷന്‍ കേസിലെ പ്രതി കല്ലുമട ഭാഗത്ത് കോട്ടമല വീട്ടില്‍ മിഥുന് തോമസിനെ(29) തിരേ കാപ്പ ചുമത്തി. കോട്ടയം ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച് ഉത്തരവായത്.
എട്ടു കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ ഇപ്പോള്‍ പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."