താരത്തിളക്കത്തോടെ ലുലു ഫാഷന്‍ വീക്കിന് സമാപനം
കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിച്ച ലുലുഫാഷന്‍ വീക്കീന് താരത്തിളക്കത്തില്‍ ആവേശം വിതറി സമാപനം. ഞായറാഴ്ച രാത്രി നടന്ന സമാപനത്തില്‍ സിനിമതാരങ്ങളായ ദുല്‍ഖര്‍സല്‍മാനും ടോവിനോതോമസുംഅമലപോളുംഎത്തിയതോതെ ലുലുമാള്‍ ആവേശത്തിലായി. ഇവര്‍ക്കൊപ്പംലുലുഫാഷന്‍വീക്ക്‌കൊറിയോഗ്രഫര്‍ ദാലുവുംറാമ്പ് വാക്ക് നടത്തിയാണ് ഒരാഴ്ച നീണ്ട ഫാഷന്‍ ഷോവിന് സമാപനം കുറിച്ചത്.
ലുലു ഫാഷന്‍ അവാര്‍ഡുകള്‍ സംവിധായകരായ സിബിമലയില്‍, ഷാഫി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു . പ്രൈഡ് ഓഫ് കേരള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും ഫാഷന്‍ ഐക്കണ്‍സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോവിനോ തോമസും അമല പോളും ഏറ്റുവാങ്ങി.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു ഗ്രൂപ്പ് കൊമേഷ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു റിട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ്‌നായര്‍, ബൈയിങ്ങ് മാനേജര്‍ ദാസ് ദാമോധരന്‍ ലുലു മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു. നടി അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുളള താരങ്ങള്‍ റാമ്പിലെത്തി.ദേശീയഅന്തര്‍ ദേശീയ ബ്രാന്റുകള്‍ ഉള്‍പ്പെടുത്തി26 ഫാഷന്‍ ഷോകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."