മുഖ്യമന്ത്രിക്ക് ഘടകകക്ഷികളുടെ പിന്തുണ പോലുമില്ലെന്ന് കെ. മുരളീധരന്‍
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും മുഖ്യമന്ത്രിക്ക് എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഒരു ഘടകകക്ഷിയും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പകരം സി.പി.ഐയുടെ മുഖപത്രം സ്പ്രിംഗ്ലര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് ഒരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലും ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നവയാണ്.
ഇത്രയധികം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മൂക്കിനു താഴെ നടന്നിട്ടും അതൊന്നും അറിയാന്‍ കഴിയാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."