അധ്യാപക പരിവര്‍ത്തന പരിശീലനം രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
കോതമംഗലം: സര്‍വ്വശിക്ഷാ അഭിയാന്‍ കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഐ.റ്റി. അറ്റ് സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏയ്ഡഡ് വിദ്യാലയങ്ങളിലെ പഠനം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി 1 മുതല്‍ 7വരെ ക്ലാസുകളിലെ പ്രഥമ അധ്യാ പകര്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കുമായി അവധിക്കാല പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് (264) തുടങ്ങും. ഇംഗ്ലീഷ്, ഐടി, കലാ കായിക പ്രവര്‍ത്തി ഉള്‍പ്പെടെ 8 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. എല്ലാ വിഷയങ്ങളുടെയും പാഠ്യപദ്ധതി വിനിമയം ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യുണിക്കേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് നല്‍കുകയാണ് ഇപ്പോഴത്തെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.എല്‍.പി വിഭാഗം വിവിധ വിഷയങ്ങളുടെ രണ്ടാം ഘട്ട പരിശീലനം ചേലാട് ബി.ആര്‍.സി, അയ്യങ്കാവ് ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും,യു.പി.വിഭാഗം ഐ.റ്റി.സി.പരിശീലനത്തിന്റെ മൂന്നാം ഘട്ടം കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്. ലെ ഐ.റ്റി.ലാബിലും, യു.പി.വിഭാഗം ഹിന്ദി അദ്ധ്യാപക പരിശീലനം കോതമംഗലം ഗവ: എല്‍.പി.സ്‌കൂളിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."