HOME
DETAILS

ഉര്‍ദുഗാന്റെ പരീക്ഷണത്തിനു കടമ്പകളേറെ

  
backup
July 11 2018 | 21:07 PM

urdughan-experiment-many-steps-spm-today-articles

2018 ജൂണ്‍ 24 ലെ തെരഞ്ഞെടുപ്പോടെ പുതിയ യുഗപ്പിറവിക്കു തുര്‍ക്കി സാക്ഷ്യംവഹിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരിയായി പ്രസിഡന്റ് മാറി. ജനങ്ങളില്‍ 53 ശതമാനത്തിന്റെയും പിന്തുണ നേടി ആദ്യ പരമാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ഇതുവരെ തുര്‍ക്കിയുടെ രാഷ്ട്രീയനയം രൂപപ്പെടുത്തുന്നതില്‍ മേല്‍ക്കൈ പ്രധാനമന്ത്രിക്കായിരുന്നു. വിദേശനയം നടപ്പാക്കിയിരുന്നതു ബ്യുറോക്രാറ്റുകളായിരുന്നു. പ്രസിഡന്‍ഷ്യല്‍ യുഗത്തില്‍ അതെല്ലാം അപ്രസക്തമാകും.
ഏറെക്കാലമായി തുര്‍ക്കിയില്‍ നിലവിലിരുന്നതു ത്രിതല ഭരണ സംവിധാനമായിരുന്നു. അതു പൂര്‍ണമായും പൊളിച്ചെഴുതി ഏകതല ഭരണം നടപ്പാക്കുകയാണ്. പുതിയ സംവിധാനത്തിനായുള്ള നിയമനിര്‍മാണം നല്ലൊരു വിഭാഗത്തിനും പ്രത്യാശയും ആശ്വാസവും നല്‍കുന്നുണ്ട്. അതേസമയം, മറ്റൊരു വിഭാഗത്തിന് ആശങ്കയും അങ്കലാപ്പുമാണ് അതുളവാക്കുന്നത്.
2014 ല്‍ ഉര്‍ദുഗാന്‍ അധികാരത്തിലേറിയതു മുതല്‍ വിദേശകാര്യവകുപ്പിന്റെ അധികാരം ക്രമേണ ചുരുക്കിക്കൊണ്ടുവന്നു പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. ഭരണഘടനാപരമായ പ്രശ്‌നങ്ങളില്‍ പ്രസിഡന്റിന്റെ ഓഫീസും വിദേശകാര്യവകുപ്പും കൊമ്പുകോര്‍ക്കുന്ന അവസ്ഥവരെ ഉണ്ടായി.
ഈ സാഹചര്യത്തില്‍ക്കൂടിയാണു നിലവിലുള്ള പാശ്ചാത്യസംവിധാനത്തിന്റെ അപ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്തി പുതിയൊരു പരീക്ഷണത്തിന്, ഒരു തരത്തില്‍ പറഞ്ഞാല്‍ ആത്മഹത്യാപരമായ പരീക്ഷണത്തിന്, ഉര്‍ദുഗാന്‍ നെഞ്ചൂക്കു കാണിച്ചത്. അതു വിജയിക്കാതിരിക്കാന്‍ പലരും തിരിഞ്ഞും മറിഞ്ഞും ശ്രമിക്കുന്നതിനിടെയാണ് അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ നയതന്ത്രമേഖല പൂര്‍ണമായും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ രീതീയില്‍ മാറ്റിപ്പണിയുന്നത്.
ബ്യൂറോക്രാറ്റിക് സംവിധാനം സ്ഥിരം വിദേശകാര്യ സെക്രട്ടറിയുടെ അധീനതയില്‍ രാഷ്ട്രീയമായി നിയമിതരാവുന്ന പ്രതിനിധികള്‍ക്കു വഴിമാറും. നിലവില്‍ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരെയെല്ലാം സാംസ്‌കാരിക പൊതുമേഖലാ സ്ഥാപനത്തിലേയ്ക്കു പുനര്‍വിന്യസിക്കും. ഏറെ ഗൗരവതരവും ഒരുപക്ഷേ, അപകടകരവുമായ ഈ മാറ്റം എങ്ങനെ പര്യവസാനിക്കുമെന്നാണു ലോകം ഉറ്റുനോക്കുന്നത്.
ഘടനാപരമായ മാറ്റത്തോടൊപ്പം തുര്‍ക്കിയുടെ വിദേശനയവും മാറും. പുതിയ ഭരണസംവിധാനത്തിനൊത്തു പാര്‍ലമെന്റിന്റെ നിലപാടും പ്രസിഡന്റിന് അനുകുലമായി മാറേണ്ടത് അനിവാര്യമാണ്. തെരെഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും പ്രസിഡന്റും തമ്മില്‍ അധികാര വടംവലിയുണ്ടാകാതിരിക്കാന്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി തന്നെ ഭരണത്തിലുണ്ടാവണം. അവര്‍ക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പിന്നീടുവരുന്നവരുമായി ഉര്‍ദുഗാനു സമരസപ്പെടാന്‍ ഏറെ സാഹസപ്പെടേണ്ടിവരും.
അത്തരമൊരു സാഹചര്യത്തില്‍ നാഷണലിസ്റ്റ് പാര്‍ട്ടിയടക്കമുള്ളവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമായിരിക്കില്ല. തുര്‍ക്കി ദേശീയവാദികളുടെ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് പാര്‍ട്ടി. തുര്‍ക്കി ജനത അനുഭവിച്ചുവന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാന്‍ 2016 ല്‍ അട്ടിമറിശ്രമം നടന്നിരുന്നല്ലോ. അതു പരാജയപ്പെടുത്തി രാജ്യത്തു പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്ന മുറവിളി ജസ്റ്റിസ് പാര്‍ട്ടി നിരാകരിച്ചതില്‍ മുറുമുറുപ്പു ശക്തമാണ്.
അതു പരിഹരിക്കാന്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനെക്കുറിച്ചു പ്രസിഡന്റ് ആലോചിക്കുന്നതായി വാര്‍ത്തയുണ്ട്. സങ്കീര്‍ണമായ കുര്‍ദ് പ്രശ്‌നത്തിനു ശാശ്വതപരിഹാരം വേണമെന്നു നാഷണലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാമിക വ്യവസ്ഥിതി ആഗ്രഹിക്കുന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ മുന്നേറ്റത്തോടെ നിലവില്‍ സുഹൃത്തുക്കളില്ലാത്ത തുര്‍ക്കിയുടെ മേല്‍ വിദേശരാജ്യങ്ങളുടെ ഉപരോധമുണ്ടാവുമെന്നും രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലായേക്കുമെന്നും നാഷണലിസ്റ്റ് പാര്‍ട്ടി ആശങ്കപ്പെടുന്നു. ജസ്റ്റിസ് പാര്‍ട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി കുര്‍ദ് ജനതയുടെ പ്രശ്‌നമാണ്. പ്രശ്‌നകലുഷിത സിറിയയില്‍ സ്വതന്ത്ര കുര്‍ദ് പ്രദേശത്തിന്റെ സംസ്ഥാപനത്തിലൂടെ കുര്‍ദ് പ്രശ്‌നം എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെതിരാണു ജസ്റ്റിസ് പാര്‍ട്ടി. വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ നിലപാടുകളുടെ സംഘട്ടനമില്ലാതെ നാഷണലിസ്റ്റ് പാര്‍ട്ടിയുമായുള്ള സഖ്യം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നതാണ് ഉര്‍ദുഗാന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
കുര്‍ദ് സ്വയംഭരണ പ്രദേശം സിറിയയില്‍ സ്ഥാപിക്കണമെന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെതിരാണു ജസ്റ്റിസ് പാര്‍ട്ടി. കുര്‍ദ് ജനതയുടെ അവകാശത്തിനായി പോരാടുന്ന പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ സെല്ലും യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും നേരെത്തേ മുതല്‍ തുര്‍ക്കി സര്‍ക്കാരിന്റെ തീവ്രവാദ കരിമ്പട്ടികയിലുള്ള കുര്‍ദിസ്താന്‍ ലേബര്‍ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ അവയുമായി ധാരണയിലെത്താന്‍ ജസ്റ്റിസ് പാര്‍ട്ടിക്കു കഴിയില്ല.
ജനമനസുകളെ കീഴടക്കാനുള്ള തന്മയത്വത്തോടെയുള്ള ഇടപെടലുകളും നിലപാടുകള്‍ പ്രകടമാക്കുന്നതില്‍ കാണിക്കുന്ന നിഷ്‌കര്‍ഷതയും ആശയവിനിമയ രംഗത്തു സ്വീകരിക്കുന്ന ആരോഗ്യകരവും സുതാര്യവുമായ സമീപനവും കൊണ്ട് ഇതിനിടെ തന്നെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. അതു പുരോഗമനത്തിനു സഹായകമാകുമെന്നാണു രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. തന്റെ പാര്‍ട്ടിയുടെ അടിത്തറ ചെന്നുനില്‍ക്കുന്നത് ഇസ്‌ലാമിക മൂല്യത്തിലാണെങ്കിലും യൂറോപ്പുമായും അമേരിക്കന്‍ രാജ്യങ്ങളുമായുമൊക്കെ നല്ലബന്ധം നിലനില്‍ത്തി ലിബറലാവാനും ഉര്‍ദുഗാനു കഴിഞ്ഞിട്ടുണ്ട് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  14 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  21 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago