ഔഷധക്കഞ്ഞിയും പത്തിലക്കറിയും വിതരണം ചെയ്തു
വാടാനപ്പള്ളി: വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പത്തില ശേഖരണവും ഔഷധക്കഞ്ഞി വിതരണവും. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കിം യൂനിറ്റിന്റെ നേതൃത്വത്തില്‍ ഔഷധക്കഞ്ഞിയും പത്തിലക്കറിയും വിതരണം ചെയ്തു.
വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച പത്തിലകളായ ചേമ്പ്, തഴുതാമ, ചേന, വട്ടത്തകര, പയര്‍, നെയ്യണ്ണി, മത്തന്‍, കുമ്പളം, ആനത്തുമ്പ, മുക്കാപ്പിരയന്‍ എന്നിവയുടെ ഇലകള്‍ ചേര്‍ത്താണ് പത്തിലക്കറി ഉണ്ടാക്കിയത്. ഔഷധക്കഞ്ഞിയും സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കി വിതരണം ചെയ്തു.
കര്‍ക്കിടകത്തിലെ രൂക്ഷമായ തണുപ്പില്‍ ഉറഞ്ഞുകൂടുന്ന ധാതു സമ്പുഷ്ടി ചെടികളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിക്കാന്‍ പത്തില ആഹാരം ഗുണം ചെയ്യുമെന്നും ഈ ഇലകള്‍ ഭക്ഷ്യക്കുന്നതിലുടെ നമ്മുടെ ശരീരത്തിലേക്ക് ഇലകളിലടങ്ങിയ ധാതുക്കളെത്തുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ആയുര്‍വേദ ഡോ. ഷെല്‍വി.കെ.ശ്രീജിത്ത് പറഞ്ഞു. പ്രിന്‍സിപ്പാള്‍ കെ.വി ബാബു, പി.ടി.എ പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി, പ്രധാന അധ്യാപകന്‍ കെ.ജെ സുനില്‍, അനിത മൂകുന്ദന്‍, എം.ജി വസന്തകുമാരി, കെ.വി അലീഷ, അപര്‍ണ സംസാരിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ സുരേഷ് കുമാര്‍, വളണ്ടിയര്‍മരായ മുഹമ്മദ് ഫായിസ്, ഉണ്ണിമായ, അഭിജിത്ത്, നികില്‍ ഇ.എന്‍, മോമ്മിന്‍ കെ.യു പരിപാടിക്ക് നേതൃത്വം നല്‍കി.
വിദ്യാര്‍ഥികള്‍ക്ക് സസ്യാഹാരങ്ങളുടെയും നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ നാട്ടുപാര്യമ്പര്യങ്ങളെയും ഓര്‍മപ്പെടുത്തുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.എസ് യൂനിറ്റ് ഈ പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."