HOME
DETAILS
MAL
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ഒരാഴ്ചയായിട്ടും നടപടിയില്ല
backup
July 16 2016 | 23:07 PM
കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ടൗണില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ടൗണിലെ പ്രധാന റോഡിലെ വളവിനോടു ചേര്‍ന്ന് കടന്നു പോകുന്ന ജല വിതരണ പൈപ്പ് ലൈനാണ് പൊട്ടിയത്. പള്ളിപ്പുറം മോദി കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള പൈപ്പ് ലൈനാണിത്. എന്നാല്‍ ഒരാഴ്ചയായിട്ടും നടപടിയായിട്ടില്ല. പടിഞ്ഞാറ്റുമുറി ടൗണ്‍, മാടശ്ശേരി, ചെമ്പ്രാട്ട്, പനമ്പറ്റ, പാലാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളിലേക്കും, സ്കൂളുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, തുടങ്ങിയ നിരവധി മുഖ്യ കേന്ദ്രങ്ങളിലേക്കും ഈ പൈപ്പ് വഴിയാണ് കുടി വെള്ളം എത്തുന്നത്. റോഡിലൂടെ വെള്ളമൊഴുകുന്നത് ഒരാഴ്ചയായിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."