പെരുവള്ളൂരില് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു
പെരുവള്ളൂര്‍: വരപ്പാറയില്‍ കുറുക്കന്റെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. വരിച്ചാലില്‍ ആയമ്മ (50), നഫീസ(55), ദാസന്(50), ഇല്ല്യാസ്(16), പള്ളിക്കര ബാബുരാജന്റെ മകള്‍ പാര്വണാരാജ്(4) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രതിരോധ കുത്തിവെപ്പ് നല്കി. തുടര്‍ന്നുള്ള കുത്തിവെപ്പ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്നുമെടുക്കാന്‍ മെഡിക്കല്‍ കോളജില്‍ നിന്നു ഇവര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒരു വളര്‍ത്തു നായക്കും കുറുക്കന്റെ കടിയേറ്റിരുന്നു. നായക്ക് മൃഗാശുപത്രിയില്‍ നിന്നു കുത്തിവെപ്പ് നല്കി. പ്രദേശത്തുള്ള മലയില്‍ കുറുക്കന്റ വിഹാര കേന്ദ്രമാണെങ്കിലും കുറുക്കന്റെ അക്രമണം ആദ്യമായാണെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമകാരിയായ കുറുക്കനെ നാട്ടുകാര്‍ തല്ലി കൊന്നു. പേ വിഷബാധയുണ്ടൊ എന്നറിയാന്‍ കുറുക്കന്റെ രക്ത സാമ്പിള്‍ പരിശോധക്കായി മെഡിക്കല്‍ കോളജിലേക്കയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."