പച്ചക്കറി വേണോ, അതോ കബാബ് വേണോ.. ഹോം ഡെലിവറിയുമുണ്ട്...
വീട്ടില്‍ വിശന്നിരിക്കുന്ന വയറുകളെ ഓര്‍ത്താല്‍ നമ്മുടെ തോളിലെ പച്ചക്കറി സഞ്ചി നിറയുകയും വില്‍ക്കാനായി തെരുവിലേക്ക് വില്‍ക്കാനായി ഇറങ്ങുകയും ചെയ്യും
മുംബൈ: പച്ചക്കറി വേണോ, അതോ കബാബ് വേണോ.. ഹോം ഡെലിവറിയുമുണ്ട്... ഈ വാക്കുകള്‍ മുംബൈയിലെ ഒരു സാധാരണക്കാരന്റേതല്ല. അത് മൂന്നു ഫുട്‌ബോള്‍ പരിശീലകരുടേതാണ്.
പ്രസാദ് ബോസ്‌ലെ, സിദേശ് ശ്രീവാസ്തവ്, സമ്രാട്ട് റാണ എന്നീ മൂന്നു പേരുകളാണ് ഈ വാക്കുകളുടെ ഉല്‍പ്പാദകര്‍. ഇവര്‍ മൂന്നു പേരും കുട്ടികളെ ഫുട്‌ബോള്‍
പരിശീലിപ്പിക്കുന്നവരാണ്. കൊവിഡ് എന്ന മഹാമാരി ജീവിതം താളംതെറ്റിച്ച അനേകായിരങ്ങളിലൊന്നാണിവര്‍.
കൊവിഡ് മൂലം ജോലി ചെയ്യാന്‍ സാധിക്കാതെയായപ്പോള്‍ ബോസ്‌ലെ പച്ചക്കറി കച്ചവടത്തിനിറങ്ങി, ശ്രീവാസ്തവ് കബാബ് ഉണ്ടാക്കുവാനും റാണ ഹോട്ടലിലെ ഡെലിവറി ബോയിയുമായി. ഇനി എന്നാണ് കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങുക എന്ന ചോദ്യത്തിന് എല്ലാം സാധാരണഗതിയില്‍ എത്തിയാല്‍ മാത്രം എന്നാണ് ഉത്തരം. എന്നാല്‍, സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ എന്ന് ആവുമെന്നതിന് ഉത്തരമില്ല.
ഫിസിക്കല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ആണ് ഞാന്‍. ഡബില്‍ ഗ്രാജുവേറ്റ്. പച്ചക്കറി വില്‍ക്കാനിറങ്ങിയ ആദ്യ ദിവസങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനായി. എന്നാല്‍, വീട്ടില്‍ വിശന്നിരിക്കുന്ന വയറുകളെ ഓര്‍ത്താല്‍ നമ്മുടെ തോളിലെ പച്ചക്കറി സഞ്ചി നിറയുകയും വില്‍ക്കാനായി തെരുവിലേക്ക് വില്‍ക്കാനായി ഇറങ്ങുകയും ചെയ്യും. ബോസ്‌ലെ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ച് വരെ സ്‌കൂളില്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍, കൊവിഡ് സാഹചര്യത്താല്‍ തങ്ങളുടെ സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ഞാന്‍ ബംഗളൂരുവിലെ സ്വകാര്യ ഫുട്‌ബോള്‍ അക്കാഡമിയിലാണ് ജോലി ചെയ്യുന്നത്. അക്കാഡമി സ്‌കൂളുകളിലേക്ക് ആവശ്യമായ ഫുട്‌ബോള്‍ കോച്ചുമാരെ നല്‍കുന്നു. എന്നാല്‍, കൊവിഡ് എത്തിയതോടെ കമ്പനിക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ശമ്പളം കിട്ടിയിട്ടില്ല. തരാന്‍ കമ്പനിയില്‍ കാശ് ഇല്ല എന്നതുതന്നെ. അതിനാല്‍, ഞങ്ങളുടെ കരാറും റദ്ദാക്കി.
ഇതിനെ തുടര്‍ന്ന് ഞാന്‍ നിരവധി സ്‌കൂളുകളെ സമീപിക്കുകയും ചെയ്തു നിരാശയായിരുന്നു ഫലം. കൂടെ മുംബൈ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷനെയും (എം.എസ്.എസ്.എ) സമീപിച്ചു. അവര്‍ക്കും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, എനിക്ക് എന്റെ കുടുംബത്തെ നോക്കണ്ടേ.. അതിനാല്‍, ഞാന്‍ കാബാബ് വില്‍ക്കാന്‍ തീരുമാനിച്ചു.
റാണ സി.എസ്.പി.ഐ ഫുട്‌ബോള്‍ അക്കാദമിയുടെ തലവനാണ്. ഒന്‍പത് സെന്ററുകള്‍ മുംബൈയില്‍ ഞങ്ങള്‍ക്കുണ്ട്. എന്റെ സഹോദരനും ഫുട്‌ബോള്‍ കോച്ച് ആണ്. എന്നാല്‍, കൊവിഡ് എന്റെ ജീവിതവും താളം തെറ്റിച്ചു.
നിരവധി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികള്‍ ഇവിടെയുണ്ട്. സൊമാറ്റൊ, സ്വിഗ്വി തുടങ്ങിയവ. എന്റെ ജോലി നഷ്ടപ്പെട്ടപ്പോള്‍ ഇവയെയെല്ലാം ഞാന്‍ സമീപിച്ചു. എന്നാല്‍, വാക്കന്‍സി ഉണ്ടായിരുന്നില്ല. സമീപത്തുള്ള ഹോട്ടലിന്റെ ഡെലിവറി ബോയി ആയി റാണ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."