HOME
DETAILS
MAL
തിരൂരില്‍ കോളറ സംശയമുള്ള അഞ്ചുപേര്‍ ചികിത്സയില്‍
backup
July 16 2016 | 23:07 PM
തിരൂര്‍: കോളറ സംശയത്തെ തുടര്‍ന്ന് വെട്ടം സ്വദേശികളായ അഞ്ചുപേര്‍ ചികിത്സയില്‍. ഒരാളുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ മലം ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനക്കായി ശേഖരിച്ചിട്ടു@ണ്ട്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതോടെയാണ് എല്ലാവരും ചികിത്സ തേടിയത്.
കുറ്റിപ്പുറത്ത് ഹോട്ടലില്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. അവരുടെയും മലം പരിശോധനക്കായി ശേഖരിച്ചിട്ടു@ണ്ട്. ജില്ലാ കലക്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമറുല്‍ ഫാറൂഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."