കഞ്ചിക്കോട് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം: മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പുതുശേരി: കോവില്‍ പാളയം പള്ളിക്കു സമീപം ചുമരെഴുതുകയായിരുന്ന സി.പി.എം പ്രവൃത്തകരെ ആക്രമിക്കുകയും തങ്ങളെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ കള്ളപ്പരാതി നല്‍കി സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസു കൊടുക്കുകയും ചെയ്ത സംഭവത്തില്‍ കസബ പൊലിസിന്റെ അന്വേഷണത്തില്‍ വ്യാജപരാതിയുടെ ചുരുളഴിയുകയും, പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഇരുപത്തിമൂന്നാം തിയ്യതി രാത്രിയാണ് കോവില്‍ പാളയം പള്ളിക്കു സമീപം ചുമരെഴുതിക്കൊണ്ടിരിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരായ ലിജോ, സന്ദീപ് എന്നിവരെ ബി.ജെ.പി പ്രവര്‍ത്തകരായ ഗോകുല്‍, സുജീഷ് എന്നിവരടങ്ങിയ അഞ്ചംഗസംഘം ആക്രമിച്ചത്. പരുക്കു പറ്റിയ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസില്‍ പരാതി നല്‍കി കേസെടുത്ത് ഒരു മണിക്കൂറിനുശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പറഞ്ഞ് പരുക്കു പറ്റിയ സി.പി.എം പ്രവര്‍ത്തകന്‍ ഗോകുലിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു, ആഖജ പ്രവര്‍ത്തകരുടെ മൊഴി പ്രകാരം ഇജങ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന്‌കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കസബ സി.ഐ ഹരിപ്രസാദ് ഗോകുലിനെ ആശുപത്രിയിലെത്തിച്ചവരെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതില്‍ മൊഴിയില്‍ വൈരുധ്യം തോന്നുകയും, സുജീഷിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചതോടെ സുജീഷ് സത്യം തുറന്നു പറയുകയും ചെയ്തു.
സി.പി.എം പ്രവര്‍ത്തകര്‍ കേസു കൊടുക്കുമെന്നറിഞ്ഞപ്പോള്‍ അതിനെതിരേ കൗണ്ടര്‍ കേസ് കൊടുക്കാനാണ് ഗോകുല്‍, സുജീഷ്, രാജീവ്, സുജിത്, തങ്കരാജ് , സുരേഷ് ഗോപി തുടങ്ങിയ ആറംഗ സംഘം ഗൂഡാലോചന നടത്തിയത്, ബിയര്‍ കുപ്പി പൊട്ടിച്ച് സുജീഷാണ് ഗോകുലിന്റെ ശരീരത്തില്‍ പരുക്കേല്‍പ്പിച്ചത് എന്നിട്ട് വാട്‌സാപ്പിലൂടെ പരുക്കു പറ്റിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അണികളില്‍ പ്രകോപനം സൃഷ്ടിക്കുവാനും ശ്രമം നടന്നു. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചതിനും, വ്യാജ പരാതി നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. ഗോകുല്‍ ഇപ്പോഴും ആശുപത്രിയിലാണ്. കോവില്‍ പാളയം സ്വദേശികളായ സുജിത് എന്ന കൊച്ചന്‍, സുജീഷ്, സുരേഷ് ഗോപി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."