HOME
DETAILS
MAL
ഹൈക്കോടതി വിലക്ക്: യു.ഡി.എഫ് സമരപരിപാടികള്‍ മാറ്റിവെച്ചു
backup
July 16 2020 | 10:07 AM
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് ജൂലൈ 31 വരെയുള്ള പ്രതിഷേധ സമരങ്ങള്‍ യു.ഡി.എഫ് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന ഹൈക്കോടതി വിധി കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പെടാനും യു.ഡി.എഫ് തീരുമാനിച്ചതായി കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."