HOME
DETAILS

നിലമ്പൂരില്‍ ഗുണ്ടാ ആക്രമണം: നാലു അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ക്രൂരമര്‍ദനം

  
backup
July 16 2016 | 23:07 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0


നിലമ്പൂര്‍: ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് കമ്പിളി പുതപ്പ് വില്‍പന നടത്തിവരുന്ന അന്യസംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ മധ്യപ്രദേശ് സ്വദേശികളായ ഗോപാല്‍(18), ജഗദീഷ്(28), ഇന്ദര്‍സിംങ്(26), വിക്രം (18) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂരിലെ കഞ്ചാവ്, ലഹരി മാഫിയ, ഗുണ്ടാപിരിവുകാരായ നാലുപേരാണ് ക്രൂരമായി മര്‍ദിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇവര്‍ ഗോപാലും, ജഗദീഷും താമസിക്കുന്ന ലോഡ്ജിലെത്തി പണം ആവശ്യപ്പെട്ടിരുന്നു. കൊടുക്കാന്‍ വിസമ്മതിച്ചതോടെ സംഘം അക്രമം നടത്തി. തൊഴിലാളികള്‍ ഒന്നിച്ച് പ്രതികരിച്ചതോടെ സംഘം സ്ഥലം വിട്ടു. ശനിയാഴ്ച രാവിലെ പുതപ്പ് വില്‍ക്കാനായി പുറപ്പെടുന്നതിനിടെ പഴയ സ്റ്റാന്‍ഡനടുത്ത് വെച്ചാണ് അക്രമികള്‍ മാരകായുധങ്ങളുമായി വന്ന് ഇവരെ മര്‍ദിച്ചത്. ഗോപാലിനേയും കൂട്ടുകാരേയും വടിയും കമ്പിയുമായി വന്ന് മര്‍ദിക്കുകയായിരുന്നുവത്രെ. ഗോപാലിന്റെ പുറത്ത് അഞ്ചു തുന്നിക്കെട്ടുകളുണ്ട്. ജഗദീഷിന്റെ പുറത്തും അടിയുടെ പാടുകളുണ്ട്. വിക്രമിന്റെ പല്ലുകള്‍ പോയി. കൂടാതെ മുറിവുകളുമുണ്ട്. ഇവരുടെയെല്ലാം തലക്കും കൈക്കും പരുക്കുകളുമുണ്ട്.
ഗുണ്ടാസംഘം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലെത്തി രാത്രി പണം ആവശ്യപ്പെടുക പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡി.എഫ്.ഒ ഓഫിസിനു പിറകുവശത്തെ ലോഡ്ജില്‍ താമസിക്കുന്ന ഇന്ദര്‍ സിംഗ്, വിക്രം എന്നിവരെ ചോദിച്ച പണം നല്‍കാന്‍ വിസമ്മതിച്ചതിന് സംഘം ക്രൂരമായി മര്‍ദിച്ചിക്കുകയായിരുന്നു. വിവരമറിയിച്ചിട്ടും പൊലിസ് എത്താന്‍ വൈകിയതായും ആക്ഷേപമുയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago