30 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: തമിഴ്നാട്ടില്‍നിന്നും അനധികൃതമായി പാലക്കാട്ടേക്ക് കാറില്‍ കടത്തിയ 30 ലക്ഷം രൂപ സൗത്ത് പൊലിസും ജില്ലാ ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി.
പാലക്കാട് പട്ടിക്കര, പള്ളിത്തെരുവിലെ സ്വര്‍ണ വ്യാപാരിയായ സഞ്ജയ് കുമാര്‍(47) പട്ടിക്കര സ്വദേശി വിശ്വംഭരന് (62) എന്നിവരെയാണ് പാലക്കാട് ജില്ലാ പൊലിസ് മേധാവി പി.ജി സാബു ഐ.പി.എസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ എസ്.പി കെ. സലീം, പാലക്കാട് ഡിവൈ.എസ്.പി ജി.ഡി വിജയകുമാര്‍, നര്‍ക്കോടിക് സെല്‍ ഡിവൈ.എസ്.പി ബാബു കെ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കാറിന്റെ ഡാഷിനകത്തും, മുന്‍ സീറ്റിനടിയിലുമായി നിര്‍മിച്ച പ്രത്യേക രഹസ്യ അറയിലാണ് പണം കടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിവന്ന പ്രത്യേക വാഹന പരിശോധനയിലാണ് പാലക്കാട് കല്‍മണ്ഡപത്ത് നിന്നും കാര്‍ പിടികൂടിയത്. രണ്ടായിരത്തിന്റെയും, അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാണ് കടത്തിയത്.
യാതൊരു രേഖയുമില്ലാതെയാണ് ഇത്രയും പണം കടത്തിയത്. നാളെ കോടതിയില്‍ ഹാജരാക്കും. പാലക്കാട് സൗത്ത് ഇന്‍സ്പെക്ടര്‍ പി.കെ മനോജ് കുമാര്‍, എസ്.ഐ കെ.. സതീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ പ്രസാദ് വര്‍ക്കി, എസ്. ജലീല്‍, എ.എസ്.ഐ സലാം, ടി.ജി ബ്രിജിത്ത്, കെ. അഹമ്മദ് കബീര്‍, ആര്. വിനീഷ്, ആര്. രാജീദ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."