HOME
DETAILS

ചോലകള്‍ ക്വാറികളാക്കുന്നു: കുടിവെള്ള ക്ഷാമത്തില്‍ ഊര്‍ങ്ങാട്ടീരി

  
backup
April 25 2017 | 22:04 PM

%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d



അരീക്കോട്: വേനല്‍ച്ചൂട് കനത്തതോടെ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ് ഊര്‍ങ്ങാട്ടീരിയിലെ ജനങ്ങള്‍. കാട്ടുചോലകളും അരുവികളും വറ്റിവരണ്ടത് മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. മലമുകളിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും വന നശീകരണവുമാണ് ഈ പ്രദേശം കടുത്ത ജലക്ഷാമത്തിലേക്കെത്താന്‍ കാരണം.
 കിലോമീറ്ററുകള്‍ താണ്ടിയാണ് ആദിവാസികള്‍ ഊരുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. സ്ത്രീകളും കുട്ടികളും ദാഹജലത്തിനായി ദിനേന മലകയറിയിറങ്ങുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
         ജില്ലയില്‍ ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഊര്‍ങ്ങാട്ടീരിയിലാണ്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെണ്ടേക്കുംപൊയില്‍ മുതല്‍ ചെക്കുന്ന് മല വരെ മാത്രമായി  അന്‍പതോളം ക്വാറികളാണുള്ളത്. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനത്തിനായി ചോലകളും അരുവികളും തകര്‍ത്തതോടെ ചാലിയാറിന്റെ പ്രധാന പോഷക നദിയായ ചെറുപുഴ പൂര്‍ണമായും വറ്റിയിരിക്കുകയാണ്.
ചെറുപുഴയെ ആശ്രയിച്ചിരുന്നവര്‍ക്ക് വലിയ പ്രയാസമാണ് ഇതുമൂലമുണ്ടായത്. വരള്‍ച്ച രൂക്ഷമായതോടെ പ്രദേശത്തെ കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. മൈലാടി, ചീങ്കണ്ണി, ഊന്തുംപാലി, ഓടക്കയം, കൊടുമ്പുഴ, പന്നിയാന്മല, കുരീരി, കളകപ്പാറ, കരിമ്പ്, നെല്ലിയായിനി, ആലാപ്പാറ, വെറ്റിലപ്പാറ എന്നീ ഊരുകളിലായി 280ഓളം ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ ജലവിതരണ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. മൈലാടി ആദിവാസി കോളനിയില്‍ നിര്‍മിച്ച മഴവെള്ള സംഭരണികളെല്ലാം ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്.
ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഊര്‍ങ്ങാര്‍ട്ടിരിയില്‍ ചെറുതും വലുതുമായി 20ല്‍ പരം അരുവികളും  നീര്‍ചോലകളുമാണ് തകര്‍ക്കപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 1600 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെക്കുന്നമലയില്‍ നിന്നും ഉത്ഭവിച്ചിരുന്ന  ജലസമൃദ്ധമായ അഞ്ച്  അരുവികള്‍ പാടെ വറ്റാനിയിടയാക്കിയത് ആദിവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുയാണ്.
ക്വാറി മാഫിയകള്‍ക്ക് വേണ്ടി മലതുരന്നും എംസാന്റ് യൂണിറ്റുകള്‍ ജലമൂറ്റിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കി കൊണ്ടിരിക്കെയാണ് അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച എംസാന്റ് യൂനിറ്റുകള്‍ പാറപ്പൊടി ശുദ്ധീകരിക്കാന്‍ പ്രതിദിനം ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം  ഊറ്റിയെടുക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്തോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും വെള്ളം വറ്റിതുടങ്ങി
ക്വാറികള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ രണ്ടായിരത്തിലേറെ പരാതി നല്‍കിയിട്ടുണ്ട്.
   തൊഴിലാളികളുടേയും സമീപവാസികളുടേയും സുരക്ഷാ ഉറപ്പാക്കിയേ ക്വാറികള്‍ക്ക് അനുമതി നല്‍കാവൂ എന്നാണ് ചട്ടമെങ്കിലും അതും പാലിക്കപ്പെടുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  28 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago