HOME
DETAILS

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചു !!!

  
backup
July 17 2020 | 02:07 AM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1
 
 
 
അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്
അത്താണി (തൃശൂര്‍): മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചു. വയറുവേദനയെ തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോള്‍ കണ്ടെത്തിയ കത്രിക സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലാണ് സംഭവം.  മഞ്ഞപിത്ത ബാധയെ തുടര്‍ന്ന് പാന്‍ക്രിയാസില്‍ അനുഭവപ്പെട്ട തടിപ്പ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായ കണിമംഗലം സ്വദേശി ജോസഫ് പോളിന്റെ വയറ്റിലാണ് കത്രിക മറന്നു വെച്ചത്. സംഭവത്തില്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോളി ടി.ജോസഫിനെതിരേ  തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ജോസഫ് പോള്‍ പരാതി നല്‍കി.
 ഇക്കഴിഞ്ഞ ഏപ്രില്‍ ആദ്യ ആഴ്ചയിലാണ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ജോസഫ് പോള്‍ കൂര്‍ക്കഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്നും ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാകണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. ഏപ്രില്‍ 25നാണ് ഡോ.പോളി ടി.ജോസഫിനെ കണ്ടത്. അദ്ദേഹം ശസ്ത്രക്രിയാ തിയതി തീരുമാനിക്കുകയും ചെയ്തു. മെയ് അഞ്ചിനായിരുന്നു ശസ്ത്രക്രിയ. രാവിലെ 11.30 ന് ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് 5.30 നാണ് അവസാനിച്ചത്. മെയ് 12 നു വീണ്ടും ഒരു ശസ്ത്രക്രിയക്കു കൂടി വിധേയനാകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും അതനുസരിച്ച് രണ്ടാമതും ശസ്ത്രക്രിയ ചെയ്തതായും ജോസഫ് പോള്‍ പരാതിയില്‍ പറയുന്നു. മെയ് 30 ന് ആശുപത്രി വിട്ടു. വയറു വേദനയെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത്  സ്‌കാനിങ് നടത്തിയ ഡോക്ടര്‍ വയറിനുള്ളില്‍ പഴുപ്പുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അഡ്മിറ്റ് ആകണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ലാബില്‍ പോയി എക്‌സറേയെടുത്തു. അപ്പോഴാണ് വയറിനുള്ളില്‍ കത്രികയുള്ളതായി  അറിയുന്നത്. തുടര്‍ന്ന്  തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി സി.ടി സ്‌കാന്‍ ചെയ്തപ്പോഴും കത്രിക വയറിനുള്ളില്‍ കിടക്കുന്നതായി കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഇതു പുറത്തെടുത്തതെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഡോ.പോളിയെ അറിയിച്ചപ്പോള്‍ ശസ്ത്രക്രിയക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്ന തരത്തില്‍ മോശം പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു. പരാതി ലഭിച്ചതായും അന്വേഷിക്കുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago