വീടുപണി പൂര്‍ത്തീകരിക്കാതെ ഉടമയില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചതിന് പിഴ
തിരൂര്‍: വീടുപണി പൂര്‍ത്തീകരിക്കാതെ പണം വാങ്ങി ഉടമയെ വഞ്ചിച്ചെന്ന കേസില്‍ ജില്ലാ ഉപഭോക്തൃ ഫോറം കരാറുകാര്‍ക്ക് പിഴയിട്ടു.
ഏഴ് ലക്ഷത്തി തൊണ്ണൂറായിരം രൂപ നഷ്ടപരിഹാരവും അയ്യായിരം രൂപ കോടതി ചെലവും ഉടമയ്ക്ക് നല്‍കാനാണ് ഉത്തരവ്. താനൂര്‍ സ്വദേശി മുഹമ്മദ് ഇസ്മാഈലിന്റെ മകന്റെ കുണ്ടണ്ടുങ്ങലിലുള്ള വീടിന്റെ ഇന്റീരിയര്‍ വര്‍ക്ക് അരക്കോടി രൂപയ്ക്ക് കരാറെടുത്ത തിരൂര്‍ പയ്യനങ്ങാടിയിലെ സ്വകാര്യ ആര്‍ക്കിടെക്റ്റ് സ്ഥാപനത്തിലെ മാനേജിങ് പാര്‍ട്ട്ണര്‍മാര്‍ക്കെതിരേയാണ് ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ നടപടി.
വിധി തിയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ 12 ശതമാനം പലിശയോടു കൂടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറം വിധിച്ചിരിക്കുന്നത്. പരാതിക്കാരനായി മലപ്പുറം ബാറിലെ അഡ്വ. ഹാരിസ് പാഞ്ചാളിയാണ് ഹാജരായത്.
പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യസന്ധമാണെന്ന് വീട് പരിശോധിച്ച എക്‌സ്‌പേര്‍ട്ട് കമ്മിഷണര്‍ക്ക് ബോധ്യപ്പെട്ടതായി മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."