മഴ കനത്തതോടെ നിളാതീരത്തെ വീടുകളില്‍ വെള്ളം കയറി
പൊന്നാനി: ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ആനമല യില്‍നിന്ന് ഉല്‍ഭവിച്ചു വരുന്ന ഭാരതപ്പുഴയിലെ പാലക്കാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും ഡാമുകളും തടയിണകളും തുറന്നതോടെ പൊന്നാനി അഴിമുഖത്തോട് ചേര്‍ന്നുള്ള ഭാഗത്ത് കുത്തൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഒഴുക്കിനൊപ്പം മഴയും ശക്തമായതോടെ പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയോര ഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് വെള്ളം കരയിലേക്ക് ഒഴുകുന്നത്. ഇത്തരം ഭാഗങ്ങളിലെ വീടുകള്‍ക്ക് മുന്നിലും വെള്ളം കെട്ടി നില്‍ക്കുകയാണ്. തവനൂര്‍ നേഡറ്റിലും കാലടി പഞ്ചായത്തില്‍പ്പെട്ട നരിപ്പറമ്പ് ഭാഗത്തുമുള്ള ഭാരതപ്പുഴയോരത്തെ വീടുകളിലേക്കും വെള്ളം കയറി.
പൊന്നാനി പുഴയോര റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് ഉയര്‍ത്തിയതിനാല്‍ പുഴ കരകവിഞ്ഞില്ലെങ്കിലും റോഡിനൊപ്പം ഉയരത്തിലാണ് വേലിയേറ്റ സമയങ്ങളില്‍ വെള്ളം ഉയരുന്നത്. മഴ തുടര്‍ന്നാല്‍ വെള്ളം റോഡിലേക്കുത്തുമെന്ന ഭീതിയിലാണ് പുഴയോരവാസികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."