HOME
DETAILS
MAL
ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കണം: ഉമ്മന്‍ചാണ്ടി
backup
July 17 2020 | 02:07 AM
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ അപകടം തിരിച്ചറിഞ്ഞ് ശക്തവും ഏകോപനത്തോടു കൂടിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്കു പോകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.കൊവിഡ് പ്രതിരോധ രംഗത്ത് നേരത്തെ കാഴ്ചവച്ചപ്രകടനമല്ല ഇപ്പോള്‍ കാണുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനത്തിനു മുന്നോടിയായുള്ള 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും രോഗികളുടെ എണ്ണം 300നു മുകളില്‍ ആയിരുന്നത് ഇപ്പോള്‍ 600നു മുകളിലെത്തി. സര്‍ക്കാരും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ലളിതവും ചെലവു കുറഞ്ഞതുമായ ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം നിലവില്‍ 3,000 എന്നത് പതിന്മടങ്ങാക്കണം. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ സമൂഹവ്യാപനത്തിന്റെ വ്യാപ്തി മനസിലാക്കാനും രോഗം അതിവേഗം പടരുന്നത് തടയാനും സാധിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."