സി സോണ്‍ കലോത്സവം; മത്സരങ്ങള്‍ 28 മുതല്‍
മലപ്പുറം: വിദ്യാര്‍ഥി സംഘടനകളുടെ കടുംപിടുത്തത്തില്‍ അനന്തമായി നീണ്ട കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന് ഒടുവില്‍ തിയതിയും കേന്ദ്രവും സംബന്ധിച്ച് തീരുമാനമായി. വൈസ് ചാന്‍സലര്‍, സര്‍വകലാശാല യൂണിയന്‍, സര്‍വകലാശാല യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്നിവരുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയിലാണ് ദിവസങ്ങളായി നീണ്ട അനിശ്ചിതത്വത്തിന് വിരമമായത്. 28, 29,30 തിയതികളിലായി ഓഫ്‌സ്റ്റേജ് മത്സരങ്ങളും 1, 2,3 തിയതികളിലായി സ്റ്റേജിന മത്സരങ്ങളും നടത്താനാണ് തീരുമാനം. ഓഫ്‌സ്‌റ്റേജ് മത്സരങ്ങള്‍ മലപ്പുറം വനിതാകോളജിലാണ് നടക്കുക.
മലപ്പുറം ഗവ. കോളജ് മത്സര വേദിയാക്കുന്നതിനെ നേരത്തെ എതിര്‍ത്തിരുന്ന എസ്.എഫ്.ഐ ഭരിക്കുന്ന യൂനിവേഴ്‌സിറ്റി യൂനിയന്‍ ഒടുവില്‍ മൂന്നാം വേദി ആക്കുന്നതിനെ അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ താമസം, പ്രോഗ്രാം കമ്മിറ്റി ഓഫിസ്, ഉദ്ഘാടനം സമ്മേളനം എന്നിവ മലപ്പുറം കോളജില്‍ വേണമെന്ന എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെയും സര്‍വകലാശാല യൂനിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗത്തിന്റെയും ആവശ്യം ഇന്നലെയാണ് അംഗീകരിക്കപ്പെട്ടത്.
ഇതു പ്രകാരം മലപ്പുറം ടൗണ്‍ഹാള്‍ (ഒന്നാം വേദി), ഡി.ടി.പി.സി ഹാള്‍(രണ്ടാം വേദി), മലപ്പുറം ഗവ. കോളജ്(മൂന്നാം വേദി), മുണ്ടുപറമ്പ് മദ്‌റസ ഓഡിറ്റോറിയം(നാലാം വേദി)എന്നിങ്ങനെയാവും മെയ് ഒന്നിന് ആരംഭിക്കുന്ന സ്‌റ്റേജിന മത്സരങ്ങള്‍ നടക്കുക.മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം മലപ്പുറം ഗവ. കോളജില്‍ തന്നെ നടക്കും.
കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് മൂന്നിന് മലപ്പുറം ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."