HOME
DETAILS
MAL
നീലേശ്വരം നഗരത്തില്‍ അഞ്ച് ഹൈമാസ്റ്റ് വിളക്കുകള്‍ കൂടി സ്ഥാപിച്ചു
backup
April 25 2017 | 22:04 PM
നീലേശ്വരം: നഗരസഭയില്‍ അഞ്ചു ഹൈമാസ്റ്റ് വിളക്കുകള്‍ കൂടി സ്ഥാപിച്ചു. പാലാത്തടം കാംപസിനു സമീപം, കാര്യങ്കോട്, ചിറപ്പുറം, തോട്ടം ജങ്ഷന്, തളിയില്‍ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് പുതുതായി വിളക്കുകള്‍ സ്ഥാപിച്ചത്.
16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതു സ്ഥാപിച്ചത്. ഇതോടെ നഗത്തിലെ ഹൈമാസ്റ്റ് വിളക്കുകളുടെ എണ്ണം പതിനൊന്നാകും. മാര്‍ക്കറ്റ് ജങ്ഷന്, മെയിന്‍ ബസാര്‍, ബസ് സ്റ്റാന്‍ഡ് പരിസരം, രാജാസിനു സമീപം, കോണ്‍വെന്റ് ജങ്ഷന്, വള്ളിക്കുന്ന് എന്നിവിടങ്ങളിലാണു നിലവില്‍ ഹൈമാസ്റ്റ് വിളക്കുകളുള്ളത്. ഇതില്‍ മൂന്നെണ്ണം നഗരസഭയും മൂന്നെണ്ണം മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ വികസന നിധിയും ഉപയോഗിച്ച് സ്ഥാപിച്ചതാണ്. പുതുതായി സ്ഥാപിച്ച വിളക്കുകള്‍ക്ക് വൈദ്യുത കണക്ഷനായി നഗരസഭ അപേക്ഷ നല്‍കിയിട്ടുണ്ട്. അതു ലഭ്യമാകുന്നതോടെ ഇവയും പ്രകാശിച്ചു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."