ചെന്ത്രാപിന്നി ശ്രീമുരുകന് തിയറ്ററിന് സമീപം വെള്ളക്കെട്ട് രൂക്ഷം
പെരിഞ്ഞനം: എടത്തിരുത്തി ഒമ്പതാം വാര്‍ഡില്‍ ചെന്ത്രാപ്പിന്നി ശ്രീമുരുകന് തിയേറ്ററിന് തെക്കുഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം. എടശ്ശേരി സുനന്ദയുടെ വീട് പൂര്‍ണമായും വെള്ളത്തിലാണ്.
വീടിന്റെ നാലുചുറ്റും വെള്ളം കെട്ടി നില്ക്കുന്നു.
സമീപത്തെ വീടുകളായ തുപ്രാടന്‍ ശാന്ത, കൊണ്ടിയാറ സതീശന്, ചെമ്പന്‍വീട്ടില്‍ അമ്മിണി എന്നിവരുടെ വീടുകളും
വെള്ളത്തിലാണ്. കിണറുകളില്‍ മലിനജലം കലര്‍ന്നതോടെ കുടിവെള്ളത്തിനും ഇവര്‍ ബുദ്ധിമുട്ടുകയാണ്.
എട്ട് വര്‍ഷത്തോളമായി ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണെന്നും അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഇതുവരെയും പരിഹാരമുണ്ടായില്ലെന്നും സുനന്ദ പറഞ്ഞു.
സമീപവാസി പറമ്പിലെ കാന നികത്തിയതോടെയാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായത്. ഈ ഭാഗത്ത് സൗകര്യപദമായ കാനകെട്ടാനുള്ള പഞ്ചായത്ത് തീരുമാനം ഇതുവരെ നടപ്പിലായില്ല. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അടക്കമുള്ളവര്‍ എത്തി ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല.
ഒരുവര്‍ഷം മുന്‍പ് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പെരിഞ്ഞനം ടെലഫോണ്‍ എക്സ്ചേഞ്ച് പരിസരവും ആഴ്ചയിലധികമായി വെള്ളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."