കനത്ത മഴയില്‍ വരന്തരപ്പിള്ളി പഞ്ചായത്തില്‍ വ്യാപകനാശം
പുതുക്കാട്: വരന്തരപ്പിള്ളി കരയാംപാടം പാടശേഖരത്തില്‍ മുപ്പത് ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിനടിയിലായി.
ദിവസങ്ങളോളം പ്രായമുള്ള നെല്‍ച്ചെടികള്‍ വെള്ളത്തിനടിയില്‍ കിടന്ന് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
അന്‍പതിലേറെ കര്‍ഷകര്‍ കൃഷിചെയ്ത വിരിപ്പൂ കൃഷിയാണ് വെള്ളം കയറി നാശത്തിന്റെ വക്കിലായത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് വീടുകള്‍ ഇടിഞ്ഞു വീണു.
പൗണ്ട് കോപ്പിലാക്കല്‍ അബ്ദുള്ളയുടെ വീടിന്റെ അടുക്കള തകര്‍ന്നുവീണു.കലവറക്കുന്ന് കോളനിയില്‍ തെക്കൂട്ട് രാജുവിന്റെ വീട് മഴയില്‍ ഇടിഞ്ഞു. കലവറക്കുന്ന് പായമ്മല്‍ അമ്മിണിയുടെ ഓടിട്ട വീട് ഭാഗീകമായി തകര്‍ന്നു. വേലൂപാടം പാലച്ചിറ ജമാലിന്റെ വീടിനോട് ചേര്‍ന്നുള്ള കരിങ്കല്‍ഭിത്തി ഇടിഞ്ഞു വീണത് മൂലം വീട് അപകടാവസ്ഥയിലായി. വടക്കുമുറി കരുവന്നൂക്കാരന്‍ കാര്‍ത്തുവിന്റെ വീട് തകര്‍ന്നുവീണു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. ഉമ്മര്‍, വൈസ് പ്രസിഡന്റ് സുധിനി രാജീവ്, അംഗങ്ങളായ ബിജു കുന്നേല്‍, പരമേശ്വരന്‍ വെട്ടിയാട്ടില്‍, രജനി തിലകന്‍, ഔസേഫ് ചെരടായി സ്ഥലം സന്ദര്‍ശിച്ചു.
വീട് തകര്‍ന്നവര്‍ക്ക് സഹായം ലഭിക്കുന്നതിനായി നടപടിയെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."