ഹജ്ജ്: വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് തുടക്കം
കൊണ്ടോട്ടി:ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് തുടക്കമായി.പ്രവാസി തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് സ്വീകരണം 15ന് അവസാനിച്ചതോടെയാണ് ഹജ്ജ് വിസ സ്റ്റാമ്പിങ് നടപടികള്‍ക്ക് തുടക്കമായത്. മുംബൈയിലെ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഓഫിസില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ സഊദി ഹജ്ജ് കോണ്‍സിലേറ്റില്‍ എത്തിച്ചാണ് വിസ സ്റ്റാമ്പ് ചെയ്യുന്നത്. പിന്നീട് പാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും കൊറിയര്‍,താപാല്‍ മുഖേന സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് അയക്കും. അവസരം ലഭിച്ചവരില്‍ പ്രവാസികളല്ലാത്തവരുടെ പാസ്‌പോര്‍ട്ടുകള്‍ നേരത്തെ തന്നെ സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ കേന്ദ്രഹജ്ജ് കമ്മറ്റികള്‍ക്ക് കൈമാറിയിട്ടുണ്ട്.
എന്‍.ആര്‍.ഐക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുളള അവസാന തിയതി ജൂലൈ 15 ആയിരുന്നു. കേരളത്തില്‍ നിന്നാണ് പ്രവാസികളായ ഹജ്ജ് തീര്‍ഥാടകര്‍ ഏറെയുളളത്.ഒരിക്കല്‍ ഹജ്ജ്‌വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടിലും, മെഷീന്‍ റീഡബിള്‍ അല്ലാത്ത കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടിലും വിസ സ്റ്റാമ്പിങ് നടത്തില്ല. തീര്‍ഥാടകരെ സഹായിക്കാനായി അയക്കുന്ന വളണ്ടിയര്‍മാരുടെ പാസ്‌പോര്‍ട്ടുകളിലും സ്റ്റാമ്പിങ് നടത്തുന്നുണ്ട്. ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പാസ്‌പോര്‍ട്ടുകള്‍ ഹജ്ജ് ക്യാംപിലെ ഹജ്ജ് സെല്ലില്‍ എത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി ഹജ്ജ്കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."