HOME
DETAILS

പുറത്തായ എം.ഡിയും മന്ത്രിയും തമ്മില്‍ 'കര്‍ഷകയുദ്ധം'

  
backup
July 17 2016 | 04:07 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af-%e0%b4%8e%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

തിരുവനന്തപുരം: മന്ത്രി പുറത്താക്കിയപ്പോള്‍ പത്രപ്പരസ്യവുമായി എം.ഡി രംഗത്ത്. എന്നാല്‍ പരസ്യം കൊണ്ടു രക്ഷപ്പെടാന്‍ കഴിയില്ലെന്നും മറുപടി നല്‍കേണ്ടതു വിജിലന്‍സിനോടാണെന്നും കൃഷിമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍വകുപ്പിന്റെ പേരു പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിന് എം.ഡിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പിനു കീഴിലുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രി സുനില്‍കുമാര്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ഹോര്‍ട്ടികോര്‍പ് വഴി തമിഴ്‌നാട് പച്ചക്കറി വിതരണം ചെയ്തതു കണ്ടെത്തി. തുടര്‍ന്ന് എം.ഡി സുരേഷ്‌കുമാര്‍ അടക്കം മൂന്നുപേരെ പുറത്താക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും എം.ഡിയുടെ താല്‍ക്കാലിക ചുമതല കൃഷി സെക്രട്ടറി ഡോ. രാജുനാരായണ സ്വാമിയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഹോര്‍ട്ടി കോര്‍പ് വഴി തമിഴ്‌നാട് പച്ചക്കറി വിറ്റ സംഭവത്തില്‍ ഇന്നലെ പത്രപരസ്യം നല്‍കി വിശദീകരണവുമായി പുറത്താക്കപ്പെട്ട എം.ഡി ഡോ. സുരേഷ്‌കുമാര്‍ രംഗത്തെത്തി. പ്രത്യേക സാഹചര്യത്തിലാണ് തമിഴ്‌നാട് പച്ചക്കറി ഹോര്‍ട്ടി കോര്‍പ് വഴി നല്‍കേണ്ടിവന്നതെന്നു സുരേഷ്‌കുമാര്‍ പറഞ്ഞു.

റംസാന്‍ പ്രമാണിച്ച് അവധിയായിരുന്നതിനാല്‍ തിരുവനന്തപുരത്തും നെടുമങ്ങാടുമുള്ള വേള്‍ഡ് മാര്‍ക്കറ്റുകള്‍ അവധിയായിരുന്നു. ഹോര്‍ട്ടി കോര്‍പിനു പച്ചക്കറി നല്‍കുന്ന കര്‍ഷക കൂട്ടായ്മകളില്‍നിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ്‌കുമാര്‍ പരസ്യത്തില്‍ പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ മൂന്നാംതരം പച്ചക്കറിയാണു വാങ്ങുന്നതെന്നും സാധാരണ കര്‍ഷകരെ പറ്റിക്കുകയാണെന്നും രേഖകള്‍ സാക്ഷിയാക്കി ഹോര്‍ട്ടി കോര്‍പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സുരേഷ്‌കുമാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ആളാണ്. മുന്‍മന്ത്രി കെ.പി.മോഹനന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സുരേഷ്‌കുമാറിനെ എം.ഡിയായി നിയമിച്ചത്. അനധികൃത നിയമനം മുതല്‍ ഹോര്‍ട്ടികോര്‍പിലെ പച്ചക്കറി വില്‍പനയിലെ തിരിമറി വരെ നിരവധി പരാതികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ എം.ഡിക്കെതിരേ ഉയര്‍ന്നത്.

നിയമ നടപടി സ്വീകരിക്കും:
മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ ആത്മാഭിമാനം സംരക്ഷിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ഹോര്‍ടികോര്‍പ് എം.ഡിയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. ആനയറ മാര്‍ക്കറ്റിലെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന കൃഷിമന്ത്രിയുടെ നടപടിക്കെതിരേ പത്രപ്പരസ്യം നല്‍കിയ ഹോര്‍ടികോര്‍പ് മുന്‍ എം.ഡിയുടെ നടപടിക്കെതിരേ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍. പരാതികളും വിരുദ്ധാഭിപ്രായങ്ങളും ഉണ്ടെങ്കില്‍ അത് കേസ് അന്വേഷിക്കുന്ന സംഘത്തിനായിരുന്നു സുരേഷ് കുമാര്‍ നല്‍കേണ്ടതെന്നും പത്രപ്പരസ്യം നല്‍കുകയായിരുന്നില്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കു ക്ഷേമകരമാകാനാണു ഹോര്‍ടികോര്‍പ് പ്രവര്‍ത്തിക്കുന്നത്. ആനയറ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്കു കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. കര്‍ഷകരുടേതെന്ന പേരില്‍ തമിഴ്‌നാട്ടിലെ പച്ചക്കറി ഡീലര്‍മാരില്‍നിന്നു ശേഖരിച്ച പച്ചക്കറിയാണു വില്‍ക്കുന്നതെന്നു താന്‍ നേരിട്ടു കണ്ടെത്തിയ കാര്യമാണ്. പൊലിസ് വിജിലന്‍സിന്റേയും കൃഷിവകുപ്പിന്റെ വിജിലന്‍സിന്റെയും അന്വേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago