വിസ്ഡന് അവാര്‍ഡില്‍ ഇന്ത്യന്‍ ആധിപത്യം
തുടര്‍ച്ചയായ മൂന്നാം തവണയും
കോഹ്ലിക്ക് പുരസ്കാരം
ലണ്ടന്‍: തുടര്‍ച്ചയായി മൂന്നാം തവണയും വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മികച്ച വനിതാ ക്രിക്കറ്റ് താരമായി ഇന്ത്യയുടെ സ്മൃതി മന്ഥനയേയും തിരഞ്ഞെടുത്തു. മന്ഥനയുടെ ആദ്യ പുരസ്കാരമാണിത്. ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനത്തിന്റെ നിമിഷമായി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുളള പുരസ്കാരമാണ് വിസ്ഡന് നല്കുന്ന പുരസ്്കാരം. പുരുഷ ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം കോഹ്ലി കാഴ്ചവച്ച മിന്നുന്ന പ്രകടനമാണ് മൂന്നാം തവണയും എതിരാളികളെ കടത്തിവെട്ടി താരത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ടെസ്റ്റ് ട്വന്റി-20 റാങ്കിങില്‍ ഒന്നാമതുളള കോഹ്ലി കഴിഞ്ഞ വര്‍ഷം മൂന്നു ഫോര്മാറ്റില്നിന്നുംമായി നേടിയത് 2735 റണ്‍സാണ്.
കഴിഞ്ഞ വര്‍ഷം ഏകദിന ട്വന്റി-20 മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിലൂടെ ടോപ് സ്കോററായ സ്മൃതി മന്ഥനയ്ക്ക് അര്‍ഹിച്ചതു തന്നെയാണ് ഈ അവാര്‍ഡ്. നേരത്തെ 2017 ലെ മികച്ച വനിതാക്രിക്കറ്റ് താരത്തിനുളള പുരസ്കാരത്തിന് മിഥാലി രാജ് അര്‍ഹയായിരുന്നു. ലോക കപ്പിനു വേണ്ടി ഒരുങ്ങുന്ന വിരാട് കോഹ്ലിയ്ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ഈ പുരസ്കാരം. മികച്ച പുരുഷ ക്രിക്കറ്റര്ക്കുളള പുരസ്കാരത്തിനുപുറമെ കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ചു താരങ്ങളുടെ പട്ടികയിലും കോഹ്ലി ഇടം നേടിയിട്ടുണ്ട്. ഇതാദ്യമായാണ് കോഹ്ലി പട്ടികയില്‍ ഇടം നേടുന്നത്.
അതേ സമയം അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളര്‍ റാഷിദ്ഖാന് തുടര്‍ച്ചയായി രണ്ടാം തവണയും ലീഡിങ് ട്വന്റി-20 ക്രിക്കറ്റ് താരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."