HOME
DETAILS
MAL
മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു
backup
April 10 2019 | 21:04 PM
തിരുവനന്തപുരം: കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ സി.ഡി.പി.ക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ഉയര്‍ന്ന പലിശക്ക് നല്‍കാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കിഫ്ബി തുടക്കംമുതല്‍ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. ബോണ്ടുകള്‍ വാങ്ങുന്ന ഡി.സി.പി.ക്യുവിന് ലാവ്‌ലിനില്‍ 20 ശതമാനം ഷെയറുണ്ടെന്ന വിവരവും മറച്ചുവച്ചുവെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."