ഒടുവില്‍ പി.സി ജോര്‍ജ് എന്‍.ഡി.എയില്‍
കൊച്ചി: പി.സി ജോര്‍ജ് എം.എല്‍.എ രക്ഷാധികാരിയായ കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ഇനി എന്‍.ഡി.എ ഘടകകക്ഷി. ജോര്‍ജ് തന്നെയാണ് പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷം നേടി ലോക്‌സഭയിലെത്തുന്നത് ജനപക്ഷത്തിന്റെ വോട്ടു കൊണ്ടായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക മേഖലയ്ക്കായി ചെയ്ത സഹായങ്ങളും പദ്ധതികളും പരിഗണിച്ചാണ് എന്‍.ഡി.എയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ജനപക്ഷത്തിന്റെ മുദ്രാവാക്യമായ വിശ്വാസ സംരക്ഷണം എന്‍.ഡി.എ പ്രകടന പത്രികയില്‍ ഉള്‍പെടുത്തിയതും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശ പട്ടികയില്‍ ഉള്‍പെട്ട കേരളത്തിലെ വില്ലേജുകളെ ഒഴിവാക്കിയതും റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കുമെന്ന പ്രഖ്യാപനവും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടുമാണ് എന്‍.ഡി.എയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം, എന്‍.ഡി.എയുടെ വിജയം ഉറപ്പാക്കാന്‍ ജനപക്ഷത്തിന്റെ വരവോടെ സാധിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."