HOME
DETAILS
MAL
സ്മൃതി ഇറാനിയെ വീണ്ടും തഴഞ്ഞു
backup
July 17 2016 | 05:07 AM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വീണ്ടും തഴഞ്ഞു. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി(സി.സി.പി.എ)യില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക ക്ഷണിതാവായിട്ടായിരുന്നു സ്മൃതി ഇറാനി സി.സി.പി.എ യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. പകരം മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനെ സ്ഥിരാംഗമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ മന്ത്രിസഭ അഴിച്ചുപണിയിലാണ് പ്രകാശ് ജാവദേക്കറിന് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയത്. മുക്താര്‍ അബ്ബാസ് നഖ്വിയെയും സി.സി.പി.എയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."