HOME
DETAILS
MAL
ടി. പത്മനാഭന്റെ പ്രസ്താവന സമൂഹം തള്ളും: എസ്.ഡി.പി.ഐ
backup
July 12 2018 | 20:07 PM
കണ്ണൂര്‍: ടി. പത്മനാഭന്റെ പ്രസ്താവന സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്.
നിഷ്പക്ഷമതികളെന്നു നടിക്കുന്ന ചില എഴുത്തുകാരും ബുദ്ധിജീവികളും പക്ഷം ചേരുകയാണ്. കണ്ണൂരിലും കേരളത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ അക്രമങ്ങളും ആര്.എസ്.എസിന്റെ ഏകപക്ഷീയ കൊലപാതകങ്ങളും ഉണ്ടായപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ എസ്.ഡി. പി.ഐക്കെതിരേയും പോപ്പുലര്‍ ഫ്രണ്ടിനെതിരേയും രംഗത്തുവരുന്നത്. മഹാരാജാസ് കോളജ് വര്‍ഷങ്ങളായി എസ്.എഫ്.ഐയുടെ ഗുണ്ടായിസത്തിന് കീഴിലാണെന്ന കാര്യം ടി. പത്മനാഭന് ഓര്‍ക്കണം.
ആ സമയം അദ്ദേഹം ഉള്‍പ്പെടുന്ന സമൂഹം പ്രതികരിക്കാത്തതില്‍ ദുഃഖമുണ്ടെന്നും എസ്.ഡി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."