സിന്‍ജിയാങ്ങില്‍ മുസ്‌ലിം പേരുകള്‍ വിലക്കി ചൈന
ബെയ്ജിങ്: സിന്‍ജിയാങ്ങില്‍ 12 ലേറെ മുസ്‌ലിം പേരുകള്‍ കുട്ടികള്‍ക്കിടുന്നത് ചൈനീസ് സര്‍ക്കാര്‍ വിലക്കി. യു.എസ് ബന്ധമുള്ള റേഡിയോ ഫ്രീ ഏഷ്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്‌ലാം, ഖുര്‍ആന്‍, സദ്ദാം, മക്ക, ഹജ്ജ്, ജിഹാദ്, ഇമാം തുടങ്ങിയ പേരുകളൊന്നും കുട്ടികള്‍ക്ക് ഇടരുതെന്നാണ് നിര്‍ദേശം. നിരോധിച്ച പേര് നല്‍കുന്ന കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം അനുവദിക്കില്ല. ആരോഗ്യം, വിദ്യാഭ്യാസം, വീട്ടു രജിസ്്‌ട്രേഷന്‍ എന്നിവയില്‍ നിന്ന് ഈ പേരുകാരെ ഒഴിവാക്കും.
മതപരമായ ചിഹ്നങ്ങളുടെ പേരുകള്‍ വിലക്കിയത് തീവ്രവാദം തടയാനാണെന്നാണ് ചൈനീസ് വിശദീകരണം. 2.3 കോടി മുസ്‌ലിംകളാണ് ചൈനയിലുള്ളത്. ഇതില്‍ പകുതി പേരും താമസിക്കുന്നത് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങിലാണ്. ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് മുസ്‌ലിം പേരുകള്‍ വിലക്കിക്കൊണ്ട് ഉത്തരവിട്ടത്.
ചൈനയുടെ ഭൂരിപക്ഷ വംശജരായ ഹാന്‍വിഭാഗവും ഉയിഗൂര്‍ വിഭാഗവുമാണ് ചൈനയിലെ മുസ്‌ലിം വിഭാഗങ്ങള്‍. ഇവര്‍ക്കിടയില്‍ സംഘര്‍ഷവും പതിവാണ്. സിന്‍ജിയാങ്ങിനെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്തി കിഴക്കന്‍ തുര്‍കിസ്ഥാന്‍ രൂപീകരിക്കണമെന്നാണ് ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ആവശ്യം.
ഇക്കാരണത്താല്‍ വിഘടനവാദവും ഭീകരവാദവും ആരോപിച്ച് ചൈനീസ് സര്‍ക്കാര്‍ മേഖലയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചൈനീസ് സര്‍ക്കാര്‍ നടപടിയെന്നാണ് ഉയിഗൂര്‍ പ്രക്ഷോഭകരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."