കുവൈത്തില്‍ നിന്ന് ഉംറക്കെത്തിയ 52 പേരുടെ പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു
റിയാദ്: കുവൈത്തില്‍ നിന്ന് ഉംറക്കെത്തിയ 21 മലയാളികളുള്‍പ്പെടെ 52 പേരുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. റോഡ് മാര്‍ഗം ബസില്‍ മക്കയിലെത്തിയ ഇവര്‍ ഹോട്ടലില്‍ താമസത്തിനെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടമായത്.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതോടെ സഊദിയില്‍നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാത്തതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പലരും.സംഘത്തില്‍ 33 ഇന്ത്യക്കാരാണ്. ബംഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരാണ് മറ്റുള്ളവര്‍. ഈ മാസം നാലിനാണ് ഇവര്‍ മക്കയിലെത്തിയത്.
സഊദി-കുവൈത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍, മുഴുവന്‍ പേരുടെയും പാസ്‌പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് ബസ് ഡ്രൈവര്‍ ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമാണ്.
പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട കാര്യം ഏജന്‍സി മറച്ചു വെക്കുകയായിരുന്നു. പിന്നീടാണ് സംഭവം പുറത്തറിഞ്ഞത് .
പ്രശ്‌നം ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുകയും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇവര്‍ക്ക് നല്‍കാനുമാണ് കോണ്‍സുലേറ്റ് തീരുമാനം.
എന്നാല്‍ ഇനി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് അതില്‍ വിസ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലേക്ക് മടങ്ങുന്നതിന് കാലതാമസം ഉണ്ടായാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. വിസിറ്റിങ് വിസയില്‍ കുവൈത്തില്‍ എത്തി അവിടെ നിന്ന് ഉംറ വിസയില്‍ മക്കയിലേക്ക് വന്നവരുമുണ്ട് കൂട്ടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."