HOME
DETAILS
MAL
ഏഷ്യന്‍ ഗ്രാന്‍ പ്രീ അത്ലറ്റിക്സ്: മന്‍പ്രീതിന് സ്വര്‍ണം; ടിന്റുവിനും ജിന്‍സനും നീനയ്ക്കും വെള്ളി
backup
April 25 2017 | 23:04 PM
ജിനുവ: ഏഷ്യന്‍ ഗ്രാന്‍ പ്രീ അത്ലറ്റിക്ക്സ് മീറ്റില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡ് താരം മന്‍പ്രീത് കൗര്‍ വനിതകളുടെ ഷോട് പുട്ടില്‍ സ്വര്‍ണം സ്വന്തമാക്കി. 18.86 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്ലറ്റിക്ക് പോരാട്ടത്തിന് യോഗ്യത നേടാനും മന്പ്രീതിനായി. ആദ്യ ദിനത്തില്‍ ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യ നേടി.
പുരുഷന്മാരുടേയും വനിതകളുടേയും 800 മീറ്ററില്‍ മലയാളി താരങ്ങളായ ടിന്റു ലൂക്കയും ജിന്സന് ജോണ്‍സനും പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും വനിതാ ലോങ് ജംപില്‍ മറ്റൊരു മലയാളി താരം നീന വരക്കിലും ഇന്ത്യക്കായി വെള്ളി സ്വന്തമാക്കി. ദ്യുതി ചന്ദ് വനിതകളുടെ 100 മീറ്ററിലും ഓം പ്രകാശ് പുരുഷന്മാരുടെ ഷോട് പുട്ടിലും വെങ്കലവും ഇന്ത്യക്ക് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."