അബ്ദുല്ലയുടെ വിയോഗം; നാടിന് നഷ്ടമായത് കോല്‍ക്കളി ഗുരുക്കളെ
കുറ്റ്യാടി: വേളം വലകെട്ടില്‍ പുളോര്കണ്ടി അബ്ദുല്ലയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് മികച്ച കോല്‍ക്കളി ഗുരുക്കളെ. നാടന്‍ കലയുടെ വര്‍ണോജ്വല കലാപ്രകടനം ഗ്രാമീണ മേഖലക്ക് പകര്ന്നുനല്കാന് ഒരുകാലത്ത് മുന്‍ നിരയിലുണ്ടായിരുന്ന പഴയ തലമുറയിലെ കണ്ണിയാണ് അബ്ദുല്ല.
ചേരാപുരത്തും പരിസര പ്രദേശങ്ങളിലുമായി നാലു പതിറ്റാണ്ടുകാലത്തെ പരീശീലനത്തില്‍ നിരവധി ശിഷ്യന്മാരാണ് ഇദ്ദേഹത്തിനുള്ളത്. ഒരുകാലത്ത് മലബാറിലെ ആഘോഷവേദികളിലും കല്യാണ വീടുകളിലും അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കോല്‍ക്കളി കാണാന്‍ കാണികളേറെയായിരുന്നു. കോല്‍ക്കളി പരിശീലനത്തോടെപ്പം 1979ല്‍ കാക്കുനി പ്രദേശത്ത് ചുമട്ട് തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കെട്ടിപ്പെടുക്കുന്നതിലും ഇദ്ദേഹം നേതൃനിരയിലുണ്ടായിരുന്നു. അബ്ദുല്ലയുടെ നിര്യാണത്തില്‍ മാപ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റര്‍ കമ്മിറ്റി അനുശോചിച്ചു. മുശ്താക്ക് തീക്കുനി അധ്യക്ഷനായി. സി.എ കരീം, ഇ.വി മൂസ മാസ്റ്റര്‍, യു.കെ അസീസ് മാസ്റ്റര്‍, ടി. അഷ്റഫ് മാസ്റ്റര്‍, അഷ്റഫ് ചോലയില്‍, സമീഅ പൂമുഖം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."