അടിസ്ഥാന സൗകര്യങ്ങള്‍ അന്യം ഊരംകുന്ന് കോളനിക്കാര്‍ക്ക് ദുരിതം
പൊഴുതന: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ഊരംകുന്ന് കോളനിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നു. വാസയോഗ്യമായ വീടും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനായുള്ള സൗകര്യങ്ങളും കോളനിക്കാര്‍ക്ക് അന്യം.
തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഭരണത്തില്‍ ഉള്ളവരും അല്ലാത്തവരും നല്കിയ വാഗ്ദാനങ്ങള്‍ വെറുതെയാകുകയാണ്. 14 പണിയ കുടുംബങ്ങളാണ് ഊരംകുന്ന് കോളനിയില്‍. ഒരു കുടുംബത്തിന്റെ വീടുപോലും വാസയോഗ്യമല്ല. പത്ത് വര്‍ഷം മുന്‍പ് പഞ്ചായത്ത് ഐ.എ പദ്ധതിയില്‍ നിര്‍മിച്ച വീടുകളാണ് കോളനിയിലേത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണ് ജീര്‍ണാവസ്ഥയിലുള്ള വീടുകളെല്ലാം.
പുതിയ വീട് ലഭിക്കുന്നതിനു കോളനിക്കാര്‍ കഴിഞ്ഞവര്‍ഷം അപേക്ഷിച്ചെങ്കിലും പല വീടുകളുടെയും മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് പഞ്ചായത്ത് തയാറായത്. പ്രധാനപാതയില്‍നിന്നു കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ലാത്തതും പലപ്പോഴും ബുദ്ധിമുട്ടിനു കാരണമാകൂന്നു. സ്ഥലപരിമിതിയാണ് കോളനിക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."