തുടി വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും 30ന്
കല്‍പ്പറ്റ: ഏച്ചോം തുടി 21ാം വാര്‍ഷികവും, ആദിവാസി ഗ്രാമോത്സവവും വട്ടക്കളി മത്സരവും ഈമാസം 30ന് തുടി കലാകേന്ദ്രത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഗോത്രപൂജയോടെ കൊടിഉയര്‍ത്തും. തുടര്‍ന്ന് വട്ടക്കളി മത്സരം നടക്കും.
വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ കുട്ടപ്പന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി സമ്മാനദാനം നടത്തും. ഫാ.സാബു മലയില്‍, ഫാ.ലെനിന് ആന്റണി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി, മെമ്പര്‍ പി. ഇസ്മായില്‍, പനമരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി. മോഹനന്, മെമ്പര്‍ സീന സാജന്, ഫാ. വി.ടി ജോസ്, തോമസ് വി.ഡി, ഫാ. ബേബി ചാലില്‍, എസ്.ജെ ജോസ് സെബാസ്റ്റിയന്, ഏച്ചോം ഗോപി സംസാരിക്കും. വാര്‍ഷികത്തിന്റെ ഭാഗമായി നാളെ വനാവകാശം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പച്ചിലക്കാട് പ്രശാന്തിയില്‍ സെമിനാര്‍ നടത്തും. ഡോ. അമിതാബച്ചന്, ഡോ. സൂസന് ജോര്‍ജ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ തുടി ഡയറക്ടര്‍ ഫാ.ബേബി ചാലില്‍, വി അണ്ണു, രാജേഷ് അഞ്ചിലന്, പി.കെ മിഥുന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."