മാലിന്യ നിര്‍മാര്‍ജന നിയമം: ശില്‍പശാല നടത്തി
കാക്കനാട്: പൊതുജലാശയങ്ങളും നിരത്തുകളും മാലിന്യമുക്തമാക്കുന്നതിന് വിവിധ നിയമങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഹരിതകേരളം മിഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍, ഫുഡ് സേഫ്റ്റി നിയമങ്ങള്‍, നഗരപാലികാ നിയമം, കേരള പോലീസ് നിയമം, പൊതുജനാരോഗ്യ പരിപാലന നിയമങ്ങള്‍, പഞ്ചായത്ത് രാജ് നിയമം, ടൗണ്‍ പ്ലാനിങ് ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മലിനീകരണനിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബൈജു, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."