മുളക്കുഴ വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദ ഓഫിസുകളായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ കൂടി നിലവില്‍ വരും.
മുളക്കുഴ പഞ്ചായത്ത് രണ്ടു വില്ലേജുകള്‍ ആക്കി മാറ്റുന്നതിനും ചെങ്ങന്നൂര്‍ നഗരത്തില്‍ റവന്യു കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനുമുള്ള സജി ചെറിയാന് എം.എല്‍.എയുടെ അഭ്യര്‍ഥന നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സജി ചെറിയാന് എം എല്‍ എ അദ്ധ്യക്ഷനായി. മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ് മുഖ്യ പ്രഭാഷണം നടത്തി.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി.വി അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രന്, ജില്ല പഞ്ചായത്തംഗം വി വേണു, ഐ അബ്ദുള്‍ സലാം, വി ഹരികുമാര്‍, എം.എച്ച് റഷീദ്, കെ.സി കുട്ടപ്പന്, പി.വി ഗോപിനാഥന്, റ്റി.പി നന്ദനന്‍, എം.കെ ജോര്ജു കുട്ടി, ശമുവേല്‍ ഐപ്പ്, അനിത കുമാരി, എന്‍.എ രവീന്ദ്രന്, സി.എസ് മനോജ് കുമാര്‍, പി.എ ജോസിലിയാമ്മ എന്നിവര്‍ സംസാരിച്ചു.
ജില്ല കളക്ടര്‍ എസ് സുഹാസ് ഐ എ എസ് സ്വാഗതവും, ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ കെ.ബി ശശി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."