ഷാനിമോള്‍ ഉസ്മാന് സ്വീകരണം നല്‍കി
കരുനാഗപ്പള്ളി: ആലപ്പുഴ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അയ്യപ്പഭക്തരായ വയോധികരായ അമ്മമാര്‍ സ്വീകരണം നല്‍കി. കഴിഞ്ഞദിവസം മണ്ഡലത്തില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ഥിക്ക് യു.ഡി.എഫ് സ്വീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായി കുലശേഖരപുരം പഞ്ചായത്തിലെ പുന്നക്കുളം നീലിമ ജങ്ഷനിലാണ് വൃദ്ധമാതാക്കള്‍ തുളസിമാല അണിയിച്ച് സ്വീകരണം നല്‍കിയത്.
കോടതി വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉടലെടുത്ത വിഷയങ്ങളില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മുതല്‍ പത്തനംതിട്ട വരെ 192 കിലോമീറ്റര്‍ പദയാത്ര നടത്തി കേരളത്തിന്റെ മതമൈത്രി ഉയര്‍ത്തിപ്പിടിച്ച് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയ മാതൃകാനിലപാടിന് പിന്തുണ അറിയിച്ചാണ് സ്വീകരണം നല്‍കിയത്.
കാര്‍ത്ത്യായനി, സരോജിനി, ശാന്തമ്മ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നടത്തിയത്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച സ്വീകരണങ്ങളില്‍ ഏറ്റവും അമൂല്യമായ സ്വീകരണമാണ് ഇതെന്നും നന്ദി പ്രസംഗത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ സൂചിപ്പിച്ചു. സുകുമാരന്‍ അധ്യക്ഷനായി. വിവിധ സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."