എന്‍.കെ പ്രേമചന്ദ്രന് ചടയമംഗലത്ത് വരവേല്‍പ്
ചടയമംഗലം: കൊല്ലം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് ചടയമംഗലം മണ്ഡലത്തില്‍ വരവേല്‍പ് നല്‍കി. രാവിലെ എട്ടിന് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് ജങ്ഷനില്‍ നിന്ന് സ്വീകരണപരിപാടി ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ദത്ത് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സറുദ്ദീന്‍ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. സാബു, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഹിദൂര്‍ മുഹമ്മദ്, ചിതറ മുരളി, പാങ്ങോട് സുരേഷ്, മുഹമ്മദ് റഷീദ്, ഭുവനചന്ദ്രകുറുപ്പ്, വി.റ്റി. സിബി, മഞ്ഞപ്പാറ സലിം, ശ്രീകുമാര്‍, ചന്ദ്രബോസ്, വയലാ ശശി, ബിജു, ചാര്‍ലി, യൂസഫ്, സാനി, ജേക്കബ് മാത്യു, ബിജു, ചാണ്ടപിള്ള, സിദ്ദിഖ്, വിജയകുമാര്‍, ആനി ജോസ്, ജുമൈലത്ത്, തങ്കമണി തുടങ്ങിയവര്‍ സ്ഥാനാര്‍ഥി പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു.
തെക്കേഭാഗം, കുഴിത്തടം, പുത്തയം, മേശിരിക്കോണം, കണ്ണംങ്കോട്, ഇരുവേലിക്കല്‍, പുഞ്ചക്കോട്, കുട്ടിനാട് കോളനി, കുറവന്തേരി, മീന്‍കുളം, ഇളവൂര്‍, വലത്തുംമുക്ക്, ആനക്കുളം, കോടാനൂര്‍, ചണ്ണപ്പേട്ട, മണക്കോട്, താഴേമീന്‍കുളം, ഇലത്തണ്ടില്‍, കഴുകോണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം പുല്ലാഞ്ഞിയോട് സമാപിച്ചു.തുടര്‍ന്ന് തുടയന്നൂര്‍ മണ്ഡലത്തില്‍ വെള്ളാരംകുളം വഴി ഷെഡ്ഡ്മുക്ക്, മണ്ണൂര്‍, വെളുന്തറ, കാട്ടാംമ്പള്ളി, പോതിയാരുവിള, ഓയില്‍ഫാം, പള്ളിക്കുന്ന്, മണലുവെട്ടം, പാലൂര്‍, അണപ്പാട്, കോവൂര്‍, കാഞ്ഞിരംവിള എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി തോട്ടംമുക്ക് കാഷ്യു ഫാക്ടറിയില്‍ സമാപിച്ചു.
ഇട്ടിവ മണ്ഡലത്തില്‍ മേളക്കാട് കാഷ്യു ഫാക്ടറിയില്‍ നിന്നാരംഭിച്ച് നെടുംപുറം ബാലവാടി, പള്ളിമുക്ക്, ആലംകോട്, ത്രാങ്ങാട് വഴി കാരിക്കാപൊയ്ക ഫാക്ടറി, കോട്ടുക്കല്‍, ശങ്കരപുരം, ഫില്‍ഗിരി, ചുണ്ട, പട്ടാണിമുക്ക്, വയ്യാനം, കിഴുതോണി, വട്ടത്രാമല, ഇലവുംമുക്ക്, മഞ്ഞപ്പാറ, മൂന്ന്മുക്ക്, ഇലവിള, നിരപ്പില്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി കുഴിയത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."