HOME
DETAILS
MAL
ചാനല്‍ സി.ഇ.ഒക്ക് ജാമ്യം
backup
April 26 2017 | 00:04 AM
കൊച്ചി : മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ സ്വകാര്യ ചാനല്‍ സി.ഇ.ഒ ആര് അജിത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ ജയചന്ദ്രന് എന്നിവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നിശ്ചിത തുകയ്ക്കുള്ള ബോണ്ടും രണ്ട് ആള് ജാമ്യവുമാണ് പ്രധാനവ്യവസ്ഥ. രണ്ടു മാസത്തേക്ക് ചാനല്‍ ഓഫിസ് പരിസരത്ത് പ്രവേശിക്കരുത്, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, പാസ്പോര്‍ട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ജാമ്യവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."