പ്രൊഫ: റെയ്‌നോള്‍ഡിനെ സ്‌പീക്കർസ് ഫോറം അനുസ്മരിച്ചു
ജിദ്ദ: കഴിഞ്ഞ ചൊവ്വാഴ്ച വിട പറഞ്ഞ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് അധ്യാപകനും ജിദ്ദ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനുമായിരുന്ന പ്രൊഫ: റെയ്‌നോള്‍ഡ് ഇട്ടൂപ്പിനെ ജിദ്ദ സ്‌പീക്കർസ് ഫോറം അനുസ്മരിച്ചു. പ്രവാസി മലയാളികളിൽ ഇംഗ്ലീഷ് ഭാഷാ പാടവവും പ്രസംഗ അവതരണ നൈപുണ്യവും വളർത്തിയെടുക്കാൻ സ്‌പീക്കർസ് ഫോറത്തോടൊപ്പം അദ്ദേഹം എന്നുമുണ്ടായിരുന്നു. നാട്ടിലേക്കു തിരിക്കുന്നത് വരെ ഫോറത്തിന്റെ ഭാഗമായി നടന്ന ഇംഗ്ലീഷ് പഠന പരിശീലനം മൈൻഡ് യുവർ ലാംഗ്വേജ് എന്ന പേരിൽ നിരവധി ശേഷനുകളായി അദ്ദേഹം സ്വന്തം താൽപര്യത്തിൽ മുന്നോട്ടു കൊണ്ടുപോയി. അധ്യാപകനും അക്കാദമീഷ്യനുമായ പ്രൊഫ. റെയ്‌നോള്‍ഡ് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്നു സ്‌പീക്കർസ് ഫോറം ചെയർമാൻ കെ ടി അബൂബക്കർ അനുസ്മരിച്ചു.
പ്രതിഫലേച്ഛയില്ലാതെ, വിനയവും സൗമ്യതയും കൈമുതലാക്കിയ അദ്ദേഹം തന്റെ അറിവുകളും അനുഭവങ്ങളും ജിദ്ദയിലെ സുഹൃത്തുക്കൾക്കും ശിഷ്യഗണങ്ങൾക്കും കൈമാറുകയായിരുന്നു. പ്രൊഫ. റെയ്‌നോള്‍ഡിന്റെ സുഹൃത്തുക്കളും ശിഷ്യഗങ്ങളുമടക്കം നിരവധിപേർ പങ്കെടുത്തു. നസീർ വാവക്കുഞ്ഞു, മാമദ് പൊന്നാനി, ഇബ്രാഹിം ഷംനാദ്, അഡ്വ: ഷംസുദീൻ, കബീർ മൊഹസിൻ, മുഹമ്മദ് കല്ലിങ്ങൽ, അൻവർ വടക്കാങ്ങര, മുഹമ്മദലി താമരശ്ശേരി, അബ്ദുറഹ്മാൻ ആയക്കോടൻ, സവാദ് പേരാമ്പ്ര, സ്വാലിഹ് കുറ്റൂർ, സമീർ കുന്നൻ, കരീം കൊടക്കാടൻ എന്നിവർ അനുശോചനങ്ങളറിയിച്ചു. ജെ എസ് എഫ് പ്രസിഡന്റ് താഹിർ ജാവേദ് അധ്യക്ഷത വഹിച്ച ഓൺലൈൻ വെബിനാറിൽ സെക്രട്ടറി വേങ്ങര നാസർ സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."