HOME
DETAILS
MAL
ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരം മെഡി.കോളജില്‍ ഗുരുതര പ്രതിസന്ധി
backup
July 19 2020 | 07:07 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 40 ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
150 ജീവനക്കാരാണ് ആകെ ക്വാറന്റൈനില്‍ പോയത്. ഇതോടെ ജനറല്‍ വാര്ഡിലേതുള്പ്പെടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ അടച്ചിടാനാണ് തീരുമാനം.
സര്‍ജറി, ഓര്‍ത്തോ, സൂപ്പര്‍ സ്പെഷ്യാലിറ്റി വാര്‍ഡുകളിലെ രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 17 ആളുകള്‍ക്കു കൂടി രോഗം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."