കേരള പൊലിസ് ആക്ടിന് ചട്ടം രൂപവല്‍ക്കരിക്കും
തിരുവനന്തപുരം: 2011ലെ കേരള പൊലിസ് ആക്ടിന് ചട്ടം രൂപവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. 2011ല്‍ നിയമം പാസായെങ്കിലും ഇതുവരെ ചട്ടം രൂപവല്ക്കരിച്ചിട്ടില്ല. പൊലിസിന്റെ പ്രവര്‍ത്തനം സുഗമമമാക്കുന്നതിനും കുറ്റക്കാരായ സേനാംഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ചട്ടം രൂപവല്‍ക്കരിക്കണം. പൊലിസ് ആക്ട് സെക്ഷന്‍ 121 പ്രകാരമാണ് സേനാംഗങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നത്. ഇതിന് ചട്ട രൂപീകരണത്തിലൂടെ മാത്രമേ വ്യവസ്ഥാപിതമായ ശിക്ഷാ നടപടികള്‍ ഉറപ്പാക്കാന്‍ കഴിയൂ.
പരിശീലനത്തിന്റെ പോരായ്മകള്‍ പൊലിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ചില ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മോശമായി പെരുമാറുന്നത് പരിശീലനത്തിലെ പിഴവുകള്‍ കാരണമാണ്.
ഇപ്പോള്‍ സേനയിലുള്ള ഒരു ബാച്ച് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പരിശീലന പരിപാടികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. പൊലിസ് ട്രെയ്നിങ് കോളജിലും സമഗ്ര പരിഷ്ക്കാരങ്ങള്‍ നടപ്പാക്കും.
പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്പെഷ്യലൈസേഷന് നടപ്പാക്കും. ഉന്നതവിദ്യാഭ്യാസമുള്ള പലരും സാധാരാണ പൊലിസുകാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി. ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ജനസൗഹൃദ പ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പൊലിസിലൂടെ സാധ്യമാക്കും. സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അംഗബലം വര്‍ധിപ്പിക്കും. വനിതകളുടെ അംഗബലം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."