കെ.എസ്.ടി.യു സംസ്ഥാന ക്യാംപ് നാളെ മുതല്‍ കോട്ടയത്ത്
കോട്ടയം: ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നയം ചര്‍ച്ച ചെയ്യാനും സംഘടനാ പ്രവര്‍ത്തനത്തിന് നവ ചൈതന്യം നല്കാനുമായി കെ.എസ്.ടി.യു വിന്റെ ദ്വിദിന ക്യാംപ് കോട്ടയത്തെ തള്ളകം കാസാമറിയ ക്യാംപ് സൈറ്റില്‍ നാളെ ആരംഭിക്കും.
27ന് കാലത്ത് 10 ന് കെ.എസ്.ടി.യു പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് വി. കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ക്യാംപ് ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ ആറിന് സദ് വിചാരം സെഷനില്‍ മഹ്മൂന് ഹുദവി വണ്ടൂര്‍ വിഷയം അവതരിപ്പിക്കും. 2. 30 ന് സമാപന സെഷനില്‍ ഡോ. ഷീനാഷുക്കൂര്‍ അതിഥിയായിരിക്കും. ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, സ്വാഗത സംഘം ഭാരവാഹികളായ അസീസ് ബഡായി, കെ. കുഞ്ഞിമോന് മേത്തര്‍, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ടി.എ നിഷാദ്, ജനറല്‍ സെക്രട്ടറി നാസര്‍ മുണ്ടക്കയം വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
കെടുകാര്യസ്ഥതയും വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയും മൂലം സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.ടി.യു അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."