HOME
DETAILS
MAL
കുടുംബശ്രീ സംസ്ഥാന വാര്‍ഷികം ആലപ്പുഴയില്‍
backup
April 26 2017 | 00:04 AM
ആലപ്പുഴ: കുടുംബശ്രീയുടെ 19ാം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കും. മെയ് 18 മുതല്‍ 21 വരെയാണ് സമ്മേളന പരിപാടികള്‍. മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യ രക്ഷാധികാരിയും പൊതുമരാമത്തുവകുപ്പുമന്ത്രി ജി.സുധാകരന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ സംഘാടക സമിതി രൂപവല്‍ക്കരിച്ചു.
ഇതിന്റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടവും 10 കൈയെഴുത്തുപോസ്റ്ററുകള് വീതവും എ.ഡി.എസ് പ്രദേശത്ത് ഒരു ബാനറും സി.ഡി.എസ്സില്‍ ഒരു കട്ടൗട്ടും പ്രദര്‍ശിപ്പിക്കും. കൂടാതെ കലാജാഥയും പൊതുസമ്മേളനവും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."