എന്ജിന് എത്തിയില്ല; വിമാനം കട്ടപ്പുറത്ത് തന്നെ
കൊണ്ടോട്ടി: മുംബൈയില്‍ നിന്ന് പകരം എന്ജിന് എത്തിക്കാന്‍ കഴിയാത്തതിനാല്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനായില്ല. എന്‍ജിനും ഇതിനായുള്ള എന്‍ജിനീയറിങ് വിഭാഗവും മുംബൈയില്‍ നിന്നാണ് എത്തേണ്ടത്. എന്നാല്‍ എന്ജിന് കൊണ്ടുവരാന്‍ വലിയ വിമാനം വേണമെന്നതിനാല്‍ ഇതിന് സാധ്യമായിട്ടില്ല. ഇന്ന് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
വിമാനത്തിന്റെ ഇടത് എന്‍ജിനാണ് തകരാറിലായത്. ഇത് പൂര്‍ണമായും മാറ്റേണ്ടതായിട്ടുണ്ട്. തകരാര്‍ തീര്‍ത്ത് വിമാനം മുംബൈയില്‍ എത്തിച്ച് പറക്കല്‍ സാധ്യതകള്‍ പരിഹരിച്ച് മാത്രമെ സര്‍വിസിനായി ഉപയോഗിക്കുകയുള്ളൂ. വിമാനം അധിക ദിവസം കരിപ്പൂരില്‍ കിടക്കുന്നത് എയര്‍ഇന്ത്യയുടെ നഷ്ടവും കൂട്ടും. റണ്‍വേ ഏപ്രണില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി കനത്ത വാടകയാണ് ചുമത്തുന്നത്. തകരാറിലായതിന് പകരം മറ്റൊരു വിമാനം ഉപയോഗിച്ചാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."