യമന്‍: സഖ്യസേനക്കെതിരേ അന്വേഷണത്തിന് ആവശ്യപ്പെട്ട് ആംനെസ്റ്റി
ലണ്ടന്‍: യമന്‍ പൗരന്മാര്‍ക്കെതിരേയുള്ള യു.എ.ഇ ഉള്‍പ്പെടെയുള്ള സഖ്യസേന പീഡനങ്ങളില്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനില്‍ ആവശ്യപ്പെട്ടു.
സഖ്യസേനക്ക് കീഴിലുള്ള ജയിലുകളില്‍ യമന്‍കാരെ കൊലപ്പെടുത്തുന്നുണ്ടെന്നും ക്രൂരമായ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ആംനെസ്റ്റിയുടെ ആവശ്യം.
ജയിലുകളില്‍ ക്രൂരമായ പെരുമാറ്റമാണ് തടവുകരോട് സഖ്യസേന സ്വീകരിക്കുന്നതെന്നും ചിലര്‍ ജയിലുകളില്‍ നിന്ന് അപ്രത്യക്ഷമാവുന്നുണ്ടെന്നും ആംനെസ്റ്റി ഇന്നലെ പുറത്തിറിക്കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
തടവുകാര്‍, ബന്ധുക്കള്‍, ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നായി 70ല്‍ കൂടുതല്‍ അഭിമുഖങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ജയിലുകളില്‍ ക്രൂരവും അനധികൃതവുമായി ശിക്ഷാ നടപടികളാണ് നടപ്പിലാക്കുന്നത്. തടവിലുള്ളവരെ ഉടന്‍ മോചിപ്പിക്കണമെന്നും പീഡനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.
രഹസ്യാന്വേഷണം, ആയുധം ഉള്‍പ്പെടെയുള്ളവയില്‍ സഖ്യസേനക്ക് യു.എസ് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്ന് ആംനെസ്റ്റി പറഞ്ഞു. 2016 മാര്‍ച്ചിനും 2018 മാര്‍ച്ചിനും ഇടയിലായി തടവുകാരുടെ കാണാതായതുമായി ബന്ധപ്പെട്ട് 51 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
യു.എ.ഇയുടെ കീഴിലുള്ള ജയിലുകളിലാണ് തടവുകാര്‍ക്കെതിരേ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നടന്നതെന്ന് ആംനെസ്റ്റി അംഗം തിരാന ഹസ്സന്‍ പറഞ്ഞു. രഹസ്യ തടവ് കേന്ദ്രങ്ങള്‍ യു.എ.ഇ നടത്തുന്നുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി.
സഖ്യസേനയുടെ നേതൃത്വത്തില്‍ യമന്‍ ഭരണകൂടത്തിന് പുറത്തായി രഹസ്യ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ അനൗദ്യോഗിക ജയിലുകള്‍ യു.എ,ഇ അടച്ചുപൂട്ടണമെന്ന് യമന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദിയും ആഭ്യന്തര മന്ത്രി അഹമ്മദ് അല്‍ മയ്‌സാരിയും യു.എ.ഇ മന്ത്രി റീം അല്‍ ഹാഷിമിയുമായി ചര്‍ച്ച നടത്തി.
ജയിലുകള്‍ അടച്ചുപൂട്ടണമെന്നും തടവുകാരെ കോടതിക്ക് മുന്നില്‍ ഹാജരാക്കണമെന്നും യു.എ.ഇയോട് ആവശ്യപ്പെട്ടുവെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."