HOME
DETAILS
MAL
സഊദിയില്‍ അപകടത്തില്‍ തിരൂര്‍ സ്വദേശിനിയായ അധ്യാപികയും മകനും മരിച്ചു
backup
July 17 2016 | 11:07 AM
ജിദ്ദ: സഊദിയിലെ റാബിഗിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപികയും മകനും മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. തിരൂര്‍ താനാളൂര്‍ സ്വദേശി അഫ്സലിന്റെ ഭാര്യ സഫീറയും എട്ടു വയസ്സായ മകന് അമാനുമാണ് മരിച്ചത്. സഫീറ യാമ്പു അല്‍ മനാര്‍ സ്കൂള്‍ അധ്യാപികയാണ്.
ജിദ്ദയില്‍ നിന്ന് പച്ചക്കറിയും കയറ്റി പോവുകയായിരുന്ന വാഹനം റാബിഗ് കഴിഞ്ഞയുടനെയുള്ള പാലത്തിനടുത്ത് അപകടത്തില്‍ പെടുകയായിരുന്നു. അഫ്സല് യാമ്പുവില്‍ പച്ചക്കറിക്കട നടത്തുകയാണ്. മൃതദേഹം ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഫ്സല് പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."